HOME
DETAILS
MAL
ബഹ്റൈനില്‍ 11കാരി പ്രസവിച്ചു
backup
November 12 2016 | 00:11 AM
മനാമ: ബഹ്റൈനിലെ ആശുപത്രിയില്‍ 11കാരി കുഞ്ഞിനു ജന്മം നല്കി. കഴിഞ്ഞ ദിവസമാണു സംഭവം.
പ്രാദേശിക ന്യൂസ് പോര്‍ട്ടലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്നാണു പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. പെണ്കുട്ടിയോടൊപ്പമുണ്ടായിരുന്നവര് സിറിയക്കാര്‍ ആണെന്നാണു നിഗമനം. ഇവര്‍ക്കു പെണ്‍കുട്ടിയുമായുള്ള ബന്ധമെന്തെന്നോ, കുഞ്ഞിന്റെ പിതാവാരെന്നോ വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. സംഭവത്തിനുത്തരവാദികളായവരെ പിടികൂടിയാല്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും ശക്തമായ ശിക്ഷ ലഭിക്കുമെന്നും നിയമ വിദഗ്ധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."