ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കുകളില്‍ രൂപയ്ക്ക് വിലക്ക്
മനാമ: ഇന്ത്യയിലെ ബാങ്കുകള്‍ 1000, 500 രൂപകള്‍ മാറ്റി നല്‍കുമ്പോഴും ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കോ മണി എക്‌സേഞ്ച്് സ്ഥാപനങ്ങളോ ഇന്ത്യന്‍ കറന്‍സികള്‍ സ്വീകരിക്കുന്നില്ല. ഇതു സംബന്ധിച്ചു വിദേശ രാജ്യങ്ങളിലെ ബാങ്കുകളും മണി സ്ഥാപനങ്ങളും എന്തു ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നാണു ബന്ധപ്പെട്ടവരുടെ പ്രതികരണം. മാത്രമല്ല, മാറ്റി നല്‍കാനാവശ്യമായ നോട്ടുകളും ഇവിടെ ലഭ്യമല്ല. ഇതിനിടെ ബഹ്‌റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500 നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ നോട്ടുകള്‍ മാറ്റാനെത്തിയ നിരവധി പ്രവാസികളാണു ബഹ്‌റൈനില്‍ ദുരിതത്തിലായത്. വിവിധ മണി എക്‌സേഞ്ചുകളിലും ഇതു തന്നെയാണ് അവസ്ഥ.
ബുധനാഴ്ച രാവിലെ മുതല്‍ 500, 1000 രൂപയുടെ നോട്ടുകളുമായി നിരവധി പ്രവാസികളാണു വിവിധ മണി എക്‌സ്‌ചേഞ്ചുകളിലെത്തിയത്. എന്നാല്‍ തുക മാറ്റാന്‍ കഴിയില്ലെന്നു ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു വരുമ്പോള്‍ പലരും ഇന്ത്യന്‍ രൂപ കൈയില്‍ കരുതുന്നത് സാധാരണയാണ്. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ 25,000 രൂപ വരെ കൊണ്ടു വരാന്‍ നിയമം അനുവദിക്കുന്നുമുണ്ട്. നോട്ടുകളുടെ കനം കുറയ്ക്കാനായി മിക്കവരും 500, 1000 നോട്ടുകളാണ് ഇവിടേയ്ക്ക് കൊണ്ടു വരാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."