HOME
DETAILS
MAL
ഗൈനക്കോളജി പരിശീലനം: കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി
backup
May 18 2016 | 17:05 PM
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുര്‍വേദ-ഹോമിയോ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി പരിശീലനം നല്കുന്നതിനു അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹരജിയില്‍ കക്ഷി ചേരുന്നതിനു അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ) ജനറല്‍ സെക്രട്ടറി ഡോ.എ.കെ റൗഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."