HOME
DETAILS

പ്രതിസന്ധി തുടരുന്നു

  
backup
November 12 2016 | 03:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

മലപ്പുറം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ജില്ലയില്‍ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി രണ്ടാംദിനവും തുടരുന്നു. കൈയിലുള്ള പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനെത്തിയവരും നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയവരും മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വന്നു. ജില്ല യിലെ പ്രധാന ദേശസാത്കൃത ബാങ്കുകളിലെല്ലാം ജനങ്ങളുടെ ക്യൂ റോഡിലേക്ക് നീണ്ടു.
ആദ്യദിനം പണം നിക്ഷേപിക്കാന്‍ കഴിയാത്തവരും നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവരും തിരക്കൊഴിയാന്‍ രണ്ടാം ദിവസത്തേക്ക് കാത്തിരുന്നവരും ഒഴുകിയെത്തിയതോടെ ബാങ്കുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെ, ഇന്നലെ മുതല്‍ എ.ടി.എം വഴി ഇടപാട് നടത്താമെന്നറിഞ്ഞ് നിരവധി പേര്‍ എ.ടി.എമ്മുകളില്‍ എത്തിയെങ്കിലും മിക്ക എ.ടി.എമ്മുകളും രാവിലെയോടെ തന്നെ കാലിയായിരുന്നു. അതിരാവിലെ മുതല്‍ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം എ.ടി.എം കൗണ്ടറുടെ മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. അവശ്യസാധനങ്ങളടക്കം വാങ്ങാന്‍ പണമില്ലാതെ വലഞ്ഞ സാധാരണക്കാര്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് വൈകിട്ടോടെയാണ് പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ കൈപറ്റിയത്. മിക്ക ബാങ്കുകളിലും പുതിയ കറന്‍സികള്‍ തീര്‍ന്നത് ജനങ്ങളെ വലച്ചു. അവസാനം ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി ഇന്ന് ലഭ്യമാക്കാമെന്ന ഉറപ്പില്‍ പറഞ്ഞയക്കുകയായിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ ബാങ്കിലെ നീണ്ട ക്യൂ പലര്‍ക്കും പ്രയാസം സൃഷ്ടിച്ചു. അന്യസംസ്ഥാന തൊഴിലാളികളക്കമുള്ളവര്‍ പാടുപെട്ടാണ് പുതിയ നോട്ടുകള്‍ കൈപറ്റിയത്.

നാലായിരം മാത്രം; ബാക്കി 24ന് ശേഷം


പിന്‍വലിച്ച പണം കൈമാറാന്‍ സര്‍ക്കാര്‍ ഒരുക്കിയ മാനദണ്ഡങ്ങളും ഗുണഭോക്താക്കള്‍ക്ക് വിനയായി. അടുത്ത 24 വരെ ഒരാള്‍ക്ക് ഒരു തവണയേ പണം കൈമാറ്റത്തിനു അവസരമുള്ളൂ. നാലായിരം രൂപയാണ് ഇങ്ങനെ കൈമാറാവുന്നത്. എന്നാല്‍ ഇതറിയാതെ കഴിഞ്ഞ ദിവസം പണം മാറിയവര്‍ ഇന്നലെയും മിക്ക ബാങ്കുകളിലും വരി നിന്നു മടങ്ങി. അടുത്ത ദിവസങ്ങളില്‍ വിവാഹം നിശ്ചയിച്ചവര്‍, ഫീസ് അടക്കാനുള്ള വിദ്യാര്‍ഥികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരെയാണ് ഇതു കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. അതേസമയം ഒരുതവണ പോലും ബാങ്കുകളിലെത്തുന്നവര്‍ക്കും ഡെപ്പോസിറ്റുകളില്‍ നിന്നു പിന്‍വലിക്കുന്നവര്‍ക്കും ആവശ്യമായ പണം ലഭ്യമാവുന്നില്ലെന്നു ബാങ്ക് അധികൃതര്‍ പറയുന്നു


രണ്ടായിരത്തിനു ചില്ലറ വേണം

പണം മാറാന്‍ ബാങ്കിലെത്തിയവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് അതിശയമായെങ്കിലും ചില്ലറ ഒത്തുകിട്ടാന്‍ പാടുപെട്ടു. ആയിരത്തിനു പകരം കിട്ടിയ രണ്ടായിരം 'വാങ്ങി കുടുങ്ങി'യവരാണ് അധികവും. രണ്ടായിരം രൂപയുടെ നോട്ടിനു ചില്ലറയില്ലാതായതോടെ പുത്തന്‍ പണം കിട്ടിയവര്‍ പേഴ്‌സിലൊതുക്കി.
പത്ത്, ഇരുപത് രൂപ നോട്ടുകള്‍ കഴിഞ്ഞതോടെയാണ് രണ്ടായിരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
എ.ടി.എമ്മുകളില്‍ നൂറ്, അന്‍പത് രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ എ.ടി.എമ്മുകളിലെത്തിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago