HOME
DETAILS
MAL
ഹാഡ പദ്ധതി: വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ
backup
November 12 2016 | 03:11 AM
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തില്‍ ഹാഡ മുഖേനെ നടപ്പാക്കിയ മുഴുവന്‍ പദ്ധതികളെ കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് ഗ്രാമ വികസന കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു. പഞ്ചായത്തില്‍ 38 പദ്ധതികള്‍ക്കായി ഏഴുകോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് ചെലവഴിച്ചത്.
എന്നാല്‍ പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഒരേ പദ്ധതിക്ക് തന്നെ ഒന്നിലധികം തവണ പേരു മാറ്റം വരുത്തി തുക ചെലവഴിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വിവരാവകാശ നിയമം വച്ച് നല്‍കിയ പരാതിയിലാണ് പദ്ധതിയെ കുറിച്ചും ക്രമക്കേടുകളെ കുറിച്ചും വിവരം ലഭിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതി പ്രകാരമാണ് ഗ്രാമവികസന കമ്മീഷണര്‍ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."