ബാലവേലയ്‌ക്കെതിരേ നടപടി അനിവാര്യം: എസ്.ബി.വി
കണ്ണൂര്‍: ജില്ലയിലെ റസ്റ്റോറന്റുകളടക്കമുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ ജോലിക്ക് ഉപയോഗിക്കുന്നതു തടയുന്നതിനു ശക്തമായ പരിശോധനയും നിയമ നടപടി സ്വീകരിക്കണമെന്നും സുന്നി ബാലവേദി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മറുനാടന്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് വ്യാപകമായി ജില്ലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നും ഇതു ഭരണാധികാരികള്‍ ഗൗരവമായും കാണണമെന്നും യോഗം ചൂണ്ടിക്കാട്ടി. ഭാരവാഹികള്‍: അഫ്‌സല്‍ രാമന്തളി (പ്രസിഡന്റ്), അസ്‌ലം കാങ്കോല്‍, ആദില്‍ കിണവക്കല്‍, നഷീഫ് അന്‍വര്‍ ഇരിട്ടി, ഹസീബ് മൂഴിക്കര, സയ്യിദ് മിദ്‌ലാജ്‌കോയ തങ്ങള്‍ (വൈസ് പ്രസി.), സജീര്‍ കാടാച്ചിറ (ജന. സെക്ര.), സജീദ് ഇരിക്കൂര്‍ (വര്‍ക്കിങ് സെക്ര.), മുഹമ്മദ് തണ്ടപ്പറമ്പ്, സുഹൈല്‍ തടിക്കടവ്, സാലിഹ് ചെറുവത്തല, മന്‍ഹര്‍ പാപ്പിനിശ്ശേരി, റഹീദ് കടമ്പേരി (ജോ.സെക്ര.), അര്‍ഷദ് പിലാത്തറ(ട്രഷറര്‍).
മദ്‌റസ മാനേജ്‌മെന്റ് അസോ. ജില്ലാ ക്യാംപ് 14ന്
കണ്ണൂര്‍: സമസ്ത കേരള മദ്‌റസ മനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ക്യാംപ് 14ന് രാവിലെ 9ന് ഇരിട്ടി പയഞ്ചേരി സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമസ്ത ജില്ലാ സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.പി.പി തങ്ങള്‍ അധ്യക്ഷനാകും. പിണങ്ങോട് അബൂബക്കര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, മുസ്തഫ ദാരിമി അടിവാരം, അബ്ദുസമദ് മുട്ടം ക്ലാസിന് നേതൃത്വം നല്‍കും. മജ്‌ലിസുന്നൂറിന് സയ്യിദ് മശ്ഹൂര്‍ ആറ്റകോയ തങ്ങള്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. താഴെ മൗവ്വഞ്ചേരി മദ്‌റസയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് മീറ്റ് അബ്ദുസമദ് മുട്ടം ഉദ്ഘാടനം ചെയ്തു. കെ.പി.പി തങ്ങള്‍ അധ്യക്ഷനായി. ആര്‍ അബ്ദുല്ല ഹാജി, സി.കെ സുബര്‍ ഹാജി, കെ.കെ സൂപ്പി ഹാജി, സി മുഹമ്മദ് കുഞ്ഞി, ടി.സി സലീം, അഹ്മദ് പോത്താംകണ്ടം, കെ മുസ്തഫ ഹാജി പുതിയങ്ങാടി, അബ്ദുല്‍ ഹക്കീം ഹാജി, മുഹമ്മദ് ബ്‌നു ആദം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."