HOME
DETAILS

സ്വകാര്യ കമ്പനികളുടെയും സംഘടനകളുടേയും സഹായം തേടുമെന്ന്

  
backup
November 12 2016 | 05:11 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82

 

പാലക്കാട്: മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സ്വകാര്യ കമ്പനികളുടെയും സംഘടനകളുടേയും സഹായം തേടാന്‍ പാലക്കാട് നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭാപരിധിയില്‍ മാലിന്യപ്രശ്‌നം രൂക്ഷമായതോടെയാണ് കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരം ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. വിശദമായ ചര്‍ച്ച നടന്ന യോഗത്തില്‍ മാലിന്യ സംസ്‌കരണത്തിന് ഉതകുന്ന കമ്പനികളേയും സംഘടനകളേയും കണ്ടെത്തുന്നതിനായി ജനപ്രതിനിധികളും നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരുമടങ്ങുന്ന ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായി. ഇത്തരം കമ്പനികളുടേയും സംഘടനകളുടേയും പ്രദര്‍ശന മേള പാലക്കാട്ട് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും.
ഉപസമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റേയും പ്രദര്‍ശനമേളയിലെ പ്രകടനത്തിന്റേയും അടിസ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു. മാലിന്യസംസ്‌കരണം ഒരു കമ്പനിയെമാത്രം ഏകപക്ഷീയമായി ഏല്‍പ്പിക്കാനുള്ള നീക്കം ശരിയല്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തന്നെ അഭിപ്രായമുന്നയിച്ചതിനേത്തുടര്‍ന്നാണ് ഉപസമിതി രൂപീകരിക്കാനും സംഘടനകളേയും കമ്പനികളേയും തിരഞ്ഞെടുക്കാനും തീരുമാനമായത്.

നിലവില്‍ കേരളത്തിനുപുറത്തുള്ള കമ്പനികളും സംഘടനകളുമാണ് ഏറേയും നഗരസഭയിലെ മാലിന്യസംസ്‌കരണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും അവര്‍ക്കാര്‍ക്കും ശുചിത്വമിഷന്റെ അംഗീകാരമില്ലാത്തതിനാല്‍ ഉപസമിതി കണ്ടെത്തുന്ന കമ്പനിക്കോ സംഘടനക്കോ നഗരസഭ തയ്യാറാക്കുന്ന വിശദമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനാനുമതി നല്‍കും. നാല് കേന്ദ്രങ്ങളില്‍ പുതുതായി മാലിന്യ സംഭരണകേന്ദ്രങ്ങള്‍ തുറക്കും. നിലവിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ട് ആധുനിക രീതിയില്‍ നവീകരിക്കും.
നഗരസഭയിലെ മാലിന്യപ്രശ്‌നത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരിഭാഗം അംഗങ്ങളും ശുചീകരണ തൊഴിലാളികളുടെ അനാരോഗ്യവും പ്രവര്‍ത്തന സാമഗ്രികളുടേയും വാഹനങ്ങളുടേയും അഭാവവും ചൂണ്ടിക്കാട്ടി. പാലക്കാട് നഗരസഭയുടെ കൊടുമ്പ് പഞ്ചായത്തിലെ മാലിന്യനിക്ഷേപകേന്ദ്രവുമായി കഴിഞ്ഞ ഭരണസമിതിയുണ്ടാക്കിയ കരാര്‍ വെളിപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം കൗണ്‍സിലര്‍മാര്‍ കാര്യക്ഷമമായി ഇടപെട്ടാല്‍ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ രീതി കാര്യക്ഷമമാക്കി നടപ്പാക്കാനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കവര്‍ നിരോധനം കാര്യക്ഷമമായി നടപ്പാക്കണമെന്നും 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ കൂടിയ വില ഈടാക്കണമെന്നും ആവശ്യമുണ്ടായി. 20 ലോഡ് പാസ്റ്റിക് മാലിന്യം ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് നീക്കിയതായും മരുതറോഡ്, പിരായിരി പഞ്ചായത്തുകള്‍ നഗരസഭാപരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് നേരിട്ടറിയാമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മാലിന്യപ്രശ്‌നം ജനങ്ങളുമായി സുതാര്യമായ രീതിയില്‍ ചര്‍ച്ചചെയ്യണമെന്നും ആവശ്യമുണ്ടായി. ജോലിസമയത്ത് കൃത്യമായി അത് ചെയ്യാതെ യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ടായി.


ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. 18 ഓവര്‍സിയര്‍മാരുടെ തസ്തികയില്‍ ആളില്ലെന്നും ശുചീകരണത്തിന് നാലു വാഹനങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്നും അത്തരം സംഘടനകള്‍ക്ക് നികുതിയിളവ് നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ നിന്നുള്ള മലിനജലം റോഡിലൂടെ പരന്ന് പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു.
ഓരോ വാര്‍ഡിലും ആഴ്ചയിലൊരിക്കല്‍ കേന്ദ്രീകരിച്ച് ജനസഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തണം. പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ ജോലി ആധുനികവല്‍ക്കരിക്കണം. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പാലക്കാട്ടേക്ക് വരാന്‍ മടിക്കുന്നതുകൊണ്ടാണ് നഗരസഭയില്‍ സ്ഥിരം സെക്രട്ടറിയില്ലാത്ത അവസ്ഥയുണ്ടായതെന്ന് സിപിഎം അംഗങ്ങള്‍ പറഞ്ഞു. മാലിന്യംതള്ളുന്നവര്‍ക്ക് പിഴ സംഖ്യ വര്‍ധിപ്പിക്കണം.
മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് ഏപ്രില്‍ മുതല്‍ ഇതുവരെ 316 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിഴയിനത്തില്‍ രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ ഈടാക്കിയതായും വൈസ് ചെയര്‍മാന്‍ അറിയിച്ചു. 41 പ്ലാസ്റ്റിക് മാലിന്യ റെയ്ഡുകള്‍ നടത്തിയതായും അതില്‍ മാത്രം 41, 120 രൂപ പിഴയീടാക്കിയതായും പറഞ്ഞു. സാനിറ്ററി ജീവനക്കാരുടെ 21 ഒഴിവില്‍ ഡിഎല്‍ആറില്‍ നിന്ന് താല്‍ക്കാലികമായി തൊഴിലാളികളെ നിയമിച്ചു.
മാലിന്യ സംസ്‌കരണത്തില്‍ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനനല്‍കണമെന്ന് നഗരസഭാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ആരോഗ്യമുള്ള തൊഴിലാളികളെ ജോലിക്ക് നിയമിക്കണം. കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago