നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കോവളം: ഉച്ചക്കട പയറ്റുവിളയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്തയാളിനെയും ഉല്‍പന്നങ്ങളും വിഴിഞ്ഞം പൊലിസ് പിടികൂടി. പയറ്റുവിള സ്വദേശി സ്റ്റീഫന്‍ (67) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ പേരില്‍ നേരത്തെയും ഇത്തരം കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ പ്‌ളാസ്റ്റിക് കഴറുകളില്‍ സൂക്ഷിച്ചിരുന്ന കൂള്‍ലിപ്പ്, പാന്‍ മസാല, ഗണേശ് തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
നെഹ്‌റു ജന്മദിനം ആചരിക്കും
തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം സമുചിതമായി ആചരിക്കാന്‍ കെ.പി.സി.സി. തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു അറിയിച്ചു.
അന്നേദിവസം രാവിലെ എല്ലാ ബൂത്തുകളിലും ഒരു പ്രധാനസ്ഥലത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 'മതേതരത്വവും ജനാധിപത്യവും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പദയാത്ര നടത്തും. രാഷ്ട്രീയസാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ഡി.സി.സി.കളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യയുടെ വികസനത്തിനും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എന്ന വിഷയത്തെ ആസ്പദമാക്കി വൈകുന്നേരം സിംപോസിയം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."