ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി നടപ്പാക്കും: മന്ത്രി
ആലപ്പുഴ:ഭിന്നശേഷിയുളള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിനുളള പുസ്തകങ്ങളും തയാറായി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഭിന്നശേഷിയുളള കുട്ടികള്‍ക്കുള്ള പാഠ്യപദ്ധതി ആരംഭിക്കുന്നത്.
ആറു മുതല്‍ പതിനൊന്ന് വയസുവരെയുളള കുട്ടികള്‍ക്കാണ് പാഠ്യപദ്ധതിയുടെ പ്രയോജനം ലഭിക്കുക. സര്‍ക്കാരിന്റെ പ്രത്യേക വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തിന് വികസനം സാധ്യമാകണമെങ്കില്‍ സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനുളള തീവ്രയജ്ഞത്തിലാണ് സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഓട്ടിസം സെന്റുകള്‍ സ്ഥാപിക്കും. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ ഇന്നലെ തുടക്കമായ സ്പെഷ്യല്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്മേളനത്തില്‍ എ.എം ആരിഫ് എം. എല്‍. എ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."