മോദി ഇന്ത്യ കണ്ട ഏകാധിപതി: രമേശ് ചെന്നിത്തല
കോഴിക്കോട്:മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയാണെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകള്‍ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യൂത്ത്‌ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം ഇല്ലായ്മ ചെയ്യാനാണെത്രെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിക്കുന്നത്. എന്നാല്‍ ഇതിനുശേഷം ജനങ്ങളനുഭവിക്കുന്ന ഭവിഷ്യത്തുകള്‍ വിരണാതീതമാണ്. ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂവാണ്. ഏകാധിപത്യ നടപടികളുടെ ഫലമാണ് ഈ രാജ്യം നേരിടുന്ന അരാജകത്വം. മൊറാര്‍ജി ദേശായിയുടെ കാലത്ത് നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അന്ന് അരാജകത്വമുണ്ടായിട്ടില്ല. ഒരു ഭരണാധികാരി സ്വേച്ഛാധിപതിയായി മുന്നേറുമ്പോള്‍ അനുഭവിക്കുന്ന ഭവിഷ്യത്ത് ജനങ്ങളും തിരിച്ചറിയുന്നുണ്ട്. ഇതിനെതിരേ തിളച്ചു മറിയാനിരിക്കുകയാണ് ജനങ്ങള്‍. അവരുടെ രോഷം അണപൊട്ടാന്‍ ഇനിയധികം കാലമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാനം വേണം. അടിയന്തരമായി റിസര്‍വ് ബാങ്ക് ഇടപെടണം. ഏക സിവില്‍കോഡ് എന്ന ആശയം നടപ്പാക്കാന്‍ ആയിരം മോദിമാര്‍ വന്നാലും നടക്കില്ല. നെഹ്‌റുവിന്റെ ആശയത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നില്‍ക്കുന്നു. ശരീഅത്ത് ദൈവീക നിയമമാണ്. അതില്‍ കൈകടത്താന്‍ അനുവദിക്കില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏക സിവില്‍കോഡിന് ശ്രമിക്കുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."