ബിഹാറില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റു മരിച്ചു
പറ്റ്ന: മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറത്തായിരുന്നു സംഭവം.
ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിങാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. റോഡരികിലെ ഒരു ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇയാളെ വെടിവയ്ചുവീഴ്ത്തിയത്. നെഞ്ചിനു വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ഖനനമാഫിയകളില് നിന്നും ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാധ്യമ പ്രവര്ത്തകന് മരിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ മെയ്മാസം ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ രാജ്ദിയോ രഞ്ജന്‍ വെടിയേറ്റു മരിച്ചിരുന്നു. ഈ കേസ് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതായി ബി.ജെ.പി, ലോക് ജനശക്തിപാര്‍ട്ടി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."