HOME
DETAILS

നോട്ട് ദുരിതം അഞ്ചാം നാളിലേയ്ക്ക്; എ.ടി.എമ്മില്‍ പണമെത്താന്‍ വൈകും

  
backup
November 13 2016 | 01:11 AM

currency-issue-5th-day

ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പകരം ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലായില്ല. ജനങ്ങളുടെ ദുരിതം അഞ്ചാം നാളിലേക്ക് കടക്കുമ്പോഴും എ.ടി.എം സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവാത്തതും ദുരിതത്തിന് ആക്കം കൂട്ടുന്നു. ഇന്നും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ് ജനങ്ങള്‍ക്ക് അല്‍പമെങ്കലും ആശ്വാസമാകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോലിയെടുത്ത് കിട്ടിയ പണം മാറ്റാന്‍ ഇന്നത്തെ അവധി ദിവസം ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

ഇന്നലെയും മിക്ക എ.ടി.എമ്മുകളിലും പണം നിറച്ചില്ല. പണം നിറച്ച എ.ടി.എമ്മുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ കാലിയാവുകയും ചെയ്തു.
പുതുതായ അച്ചടിച്ച 500 രൂപ ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിയിട്ടില്ല. അതിനാല്‍ തന്നെ നിലവില്‍ 100 രൂപ നോട്ടുകള്‍ മാത്രമേ എ.ടി.എമ്മുകളില്‍ നിറയ്ക്കാനാവൂ. ഇതു വലിയ തടസ്സമാണ് നേരിടുന്നത്. കൂടുതല്‍ 100 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ ഉടന്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

അതേസമയം എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചത്. ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് നേരത്തെ കണക്കുകൂട്ടിയതാണ്. ഭാവിയിലുണ്ടാകുന്ന മെച്ചം നോക്കുമ്പോള്‍ താല്‍ക്കാലിക പ്രയാസം ഗുരുതരമല്ലെന്നും അരുണ്‍ ജയ്റ്റിലി പറഞ്ഞു.

കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതില്‍ താല്‍പ്പര്യമില്ലാത്തവരാണ് പുതിയ അഭ്യൂഹങ്ങള്‍ പരത്തുന്നത്. അതില്‍ പെട്ടതാണ് നോട്ടിലെ ചിപ്പും ലോക്കറുകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതും ഉപ്പു കിട്ടാനില്ലാത്തതും നോട്ട് അസാധുവാക്കുന്നത് നേരത്തെ ചിലര്‍ അറിഞ്ഞിരുന്നുമെന്ന വാര്‍ത്തകളെല്ലാം ഇത്തരത്തിലുള്ളതാണ്. ജനം പരിഭ്രാന്തരാവേണ്ടെന്നും നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജനം അക്രമാസക്തരാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാലക്കാട്: 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ജനം അക്രമാസക്തരാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന് നല്‍കിയ അടിയന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആശുപത്രികളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി തുക നല്‍കാന്‍ കഴിയാത്തതിനാല്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ജനം ധനകാര്യസ്ഥാപനങ്ങള്‍ കൈയേറുന്ന സാഹചര്യമുണ്ടാകും. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനാകാതെ ജനം പ്രകോപിതരാണ്.
ബദല്‍ സംവിധാനമൊരുക്കാത്തതിനാല്‍ സാധാരണക്കാരുടെ ജീവിതത്തെ ഇത് ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ക്കുമുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ ലഭിക്കുന്നത് രണ്ടായിരത്തിന്റെ നോട്ടുകളാണ്. ഇതുമായി വ്യാപാര സ്ഥാപനങ്ങളില്‍ ചെന്നാല്‍ ബാക്കി തുക നല്‍കാനില്ലെന്ന കാരണത്താല്‍ കച്ചവടക്കാര്‍ ഉപഭോക്താക്കളെ പറഞ്ഞുവിടുകയാണ്. ചിലര്‍ ചില്ലറ കിട്ടുന്ന മുറയ്ക്ക് നല്‍കാമെന്നും പറയുന്നു.
100, 50 രൂപയുടെ നോട്ടുകള്‍ മിക്ക ധനകാര്യസ്ഥാപനങ്ങളിലും ആവശ്യത്തിനില്ല. പഴയ നോട്ടുകള്‍ മാറാനും തുക പിന്‍വലിക്കാനുമായി ബാങ്കിനു മുന്നിലും പോസ്റ്റ് ഓഫിസിനു മുന്നിലും ജനങ്ങളുടെ നീണ്ട ക്യൂ അനിശ്ചിതമായി നീളുകയാണ്. മതിയായ പണമില്ലാത്തതിനാല്‍ പോസ്റ്റോഫിസ് വഴിയുള്ള നോട്ടുമാറല്‍ തീര്‍ത്തും അവതാളത്തിലാണ്. പോസ്‌റ്റോഫിസുകളില്‍ നിന്ന് പ്രതിദിനം 10,000 രൂപ മാത്രമാണ് അനുവദിക്കാനാകുന്നത്. നോട്ടുമാറല്‍ പോസ്‌റ്റോഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
വീടുകളില്‍ അത്യാവശ്യത്തിനുപോലും പണമില്ലാത്ത അവസ്ഥയാണ്. നാട്ടിന്‍പുറങ്ങളില്‍ സഹകരണ സ്ഥാപനങ്ങളില്‍ ഇടപാടുള്ള സാധാരണക്കാര്‍ പണമില്ലാതെ നട്ടംതിരിയുന്ന അവസ്ഥ യുണ്ട്. കാലത്ത് ആറു മുതല്‍ ബാങ്കുകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന ക്യൂ ഇരുട്ടുംവരെ തുടരുന്നു. സഹകരണ സ്ഥാപനങ്ങള്‍ കാലത്തുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഇടപാടുകള്‍ നടക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  10 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  13 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  34 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  43 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago