നോട്ടു പിന്‍വലിക്കല്‍: രാജ്യത്തെ രക്ഷിക്കാന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമത
കൊല്‍ക്കത്ത: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യത്തെ രക്ഷിക്കുന്നതിനായി സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ആശയപരമായ എതിര്‍പ്പുകള്‍ ഉണ്ട് എന്നിരുന്നാലും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്ട്ടികള്കൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഒരു ശതമാനം ആളുകള്‍ മാത്രമാണ് കള്ളപ്പണം കൈവശം വച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ 99 ശതമാനം ആളുകളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് തന്നെ ചില ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകളില്‍ കോടികള്‍ നിക്ഷേപിക്കപ്പട്ടതായി സി.പി.എം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."