ശരീഅത്ത് സംരക്ഷണ റാലി 22ന്
കല്‍പ്പറ്റ: രാജ്യത്ത് കോമണ്‍ സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും വന്‍ വിജയമാക്കുന്നതിന് ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോഡിനേഷന്‍ കമ്മിറ്റി യോഗം പദ്ധതികളാവിഷ്‌കരിച്ചു.
കല്‍പ്പറ്റ എസ്.കെ.എം.ജെ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി വിജയ പമ്പ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സമസ്ത ജന.സെക്രട്ടറി പ്രൊ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് ഹാജി സംസാരിക്കും.
പരിപാടിയുടെ പ്രചാരണാര്‍ഥം സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഘടകങ്ങള്‍ വിളിച്ച് ചേര്‍ക്കാനും മഹല്ല് തലങ്ങളില്‍ പര്യടനം നടത്താനും പള്ളികളില്‍ ഉദ്‌ബോധനം നടത്തിയും ലഘുലേഖ വിതരണം ചെയ്തും 18ന് മെസ്സേജ് ഡേ ആയി ആചരിക്കാനും യോഗം തീരുമാനിച്ചു. യോഗം സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.
പി.സി ഇബ്‌റാഹീം ഹാജി, ഉസ്മാന്‍ കാഞ്ഞായി, കെ.എം ആലി, എ അഷ്‌റഫ് ഫൈസി, വി.കെ സഈദ് ഫൈസി, അബ്ബാസ് ഫൈസി, ശിഹാബുദ്ദീന്‍ വാഫി, ഷഫീഖ് ഫൈസി, ശിഹാബ് ഫൈസി, അയ്യൂബ് മുട്ടില്‍, അബ്ദുറഹ്മാന്‍ ഹാജി തലപ്പുഴ, ഇബ്‌റാഹീം ഫൈസി പേരാല്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
കാട്ടാനക്കുട്ടി ചരിഞ്ഞ
നിലയില്‍
ഗൂഡല്ലൂര്‍: കാട്ടാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മസിനഗുഡി റെയ്ഞ്ചിലെ മായാര്‍ വനത്തിലാണ് രണ്ട് വയസ് പ്രായംതോന്നിക്കുന്ന കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വനത്തില്‍ റോന്ത് ചുറ്റുകയായിരുന്ന റെയ്ഞ്ചര്‍ ചടയപ്പന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡോ. വിജയരാഘവന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."