നോട്ടോട്ടം അഞ്ചാം ദിനം; നിങ്ങള്‍ ക്യൂവിലാണ്....
കോഴിക്കോട്: നവംബര്‍ എട്ട് ഇന്ത്യന്‍ ജനത ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസമായിരിക്കും ചിലപ്പോള്‍. അന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ക്ക് കടലാസ് വില പോലുമില്ലാതാക്കിയത്. കള്ളപ്പണക്കാരെയും വ്യാജനോട്ടുകാരെയും കുരുക്കിലാക്കാനെന്ന പേരില്‍ നടപ്പാക്കിയ ഈ പ്രഖ്യാപനത്തില്‍ പക്ഷേ വീണത് സാധാരണ ജനങ്ങളാണെന്നു മാത്രം.
500, 1000 നോട്ടുകള്‍ നിരോധിച്ചതിനു ശേഷം സാധാരണ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചില്ലറയ്ക്കായി നെട്ടോടമോടുകയാണ്. അഭ്യന്തര വിപണിള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കേരളത്തില്‍ വ്യാപാരി വ്യവസായ ഏകോപന സമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലും കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങള്‍ മാത്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
[caption id="attachment_165534" align="alignnone" width="620"] കട്ടാങ്ങല്‍ എന്‍.ഐ.ടി എസ്.ബി.ഐക്ക് മുമ്പിലെ തിരക്ക് [/caption]
നിരോധനം നടപ്പാക്കിയപ്പോള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് പ്രഖ്യാപിച്ച് മോദി ജപ്പാനിലേക്ക് പോയപ്പോള്‍ കഷ്ടപ്പെട്ടത് സാധാരണ ജനങ്ങള്‍. നോട്ട് നിരോധനം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ ഇപ്പോഴും ജനജീവിതം സാധാരണ നിലയിലേക്കെത്തിയില്ല. ജനങ്ങള്‍ ഇപ്പോഴും ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂവിലാണ്....
[caption id="attachment_165535" align="alignnone" width="620"] കായംകുളം എസ്.ബി.ടി ബാങ്കിനു മുമ്പിലെ ക്യൂ.. [/caption] [caption id="attachment_165537" align="alignnone" width="620"] കായംകുളം എസ്.ബി.ടി ബാങ്കിനു സമീപം ക്യൂ നില്‍ക്കാനായി എത്തിയ ബംഗാളി സ്വദേശികള്‍ [/caption] [caption id="attachment_165539" align="alignnone" width="620"] പാലക്കാട്ടെ കരിങ്ങനാട്ട് കനറാ ബാങ്കിലെ ക്യൂ[/caption] [caption id="attachment_165540" align="alignnone" width="620"] പട്ടാമ്പി ഫെഡറല്‍ ബാങ്കിന് മുമ്പില്‍ നോട്ട് മാറ്റുന്നതിനായി ക്യൂ നില്‍ക്കുന്നവര്‍..[/caption] [caption id="attachment_165541" align="alignnone" width="620"] പട്ടാമ്പി എസ്.ബി.ഐ ബാങ്കിന് മുമ്പില്‍ നോട്ട് മാറെനെത്തിയവരുടെ തിരക്ക്[/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."