തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതു വന്‍ പാപമെന്ന് ഗ്രാന്‍ഡ് മുഫ്തി
ജിദ്ദ: തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും അവരുടെ വേതനം അന്യായമായി പിടിച്ചുവെക്കുന്നതും വന്‍ പാപമാണെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല്‍ശൈഖ്.
ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ഈ ലോക്കത്ത് നിന്ദ്യതക്കും പരലോകത്തില്‍ ശിക്ഷക്കും കാരണമാവും. കച്ചവടക്കാര്‍ തങ്ങളുടെ ഇടപടുകളിലും വില്‍പനയിലും സത്യസന്ധത പുലര്‍ത്തണമെന്നും മുഫ്തി ഓര്‍മിപ്പിച്ചു.
ചതിയും വഞ്ചനയും ദൈവകോപത്തിന് കാരണമാവും. പാപങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് ഇസ്‌ലാമിക മാര്‍ഗം. ശരീഅത്ത് നിയമത്തില്‍ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയതും വിധിവിലക്കുകള്‍ നിര്‍ബന്ധമാക്കിയതും മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനയിലെ ആത്മാര്‍ഥത അല്ലാഹുവുമായുള്ള അടുത്തബന്ധത്തിന്റെ അളവുകോലാണെങ്കില്‍ ജനങ്ങളുമായുള്ള നല്ല ബന്ധം അല്ലാഹുവിന്റെ നിരീക്ഷണത്തിന്റെ ഭാഗമാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."