സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍
ജിദ്ദ: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തണമെന്ന് സഊദി ശൂറ കൗണ്‍സില്‍ അംഗങ്ങള്‍. ഉന്നതസഭയുടെ നിര്‍ദേശപ്രകാരം തൊഴില്‍ മന്ത്രാലയം നടത്തുന്ന പഠനം ഈ രംഗത്ത് കൂടുതല്‍ ഫലം ചെയ്യുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ വിദേശികള്‍ കുത്തകയാക്കിവെക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് അല്‍അനസി പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യത്തുനിന്നുള്ളവരോ ഏതാനും രാജ്യക്കാരോ ചില തസ്തികകള്‍ കുത്തകയാക്കിവെക്കുന്ന സാഹചര്യം സഊദി തൊഴില്‍ മേഖലക്ക് ഭീഷണി സൃഷ്ടിക്കും.
ഏതെങ്കിലും തസ്തികകയില്‍ നിന്ന് ചില രാജ്യക്കാര്‍ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നത് തൊഴില്‍ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു തൊഴില്‍ മേഖലയിലെ വിദേശി ആധിപത്യം ഒഴിവാക്കാന്‍ സുപ്രധാന ജോലികളും ഉയര്‍ന്ന തസ്തികകളും സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
നിലവില്‍ രാജ്യത്തെ ചില ജോലികളില്‍ നൂറു ശതമാനം ആധിപത്യവും വിദേശി ജോലിക്കാര്‍ക്കാണ്. സഊദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ഭാഗമായി രാജ്യത്തെ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളെ നിയമിക്കേണ്ടതുണ്ടെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."