HOME
DETAILS

ഭിന്നശേഷിക്കാരോടുള്ള സമീപനം തിരുത്തുമെന്ന് ധനമന്ത്രി

  
backup
November 13 2016 | 18:11 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae



കൊച്ചി: ഭിന്നശേഷിക്കാരോടുള്ള  നിലവിലെ സമീപനം തിരുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആവശ്യപ്പെടുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്തുവരുന്ന നിലപാടാണ് ഇതുവരെയുണ്ടായിരുന്ന സര്‍ക്കാരുകള്‍ ചെയ്തുവന്നത്. എന്നാല്‍ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി  കൂട്ടിച്ചേര്‍ത്തു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 വയസില്‍ താഴെയുള്ള  കാഴ്ചശേഷിയില്ലാത്ത എല്ലാവര്‍ക്കും സോഫ്റ്റ്‌വെയറില്‍ (അസിസ്റ്റീവ് ടെക്‌നോളജിയില്‍) പരിശീലനം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. കേരളത്തില്‍ ഇതിനായി പലകേന്ദ്രങ്ങളില്‍ സജ്ജീകരണം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.  ഭിന്നശേഷിക്കാര്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ബാങ്ക്‌വായ്പയും സബ്‌സിഡിയും നല്‍കാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹകരണങ്ങളും നല്‍കും.
സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാര്‍ വാങ്ങുന്ന വാഹനങ്ങളുടെ നികുതി സര്‍ക്കാര്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കും. കാഴ്ചയില്ലാത്തവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക കൂട്ടുന്ന കാര്യവും പരിശോധിക്കും. ഭിന്നശേഷിക്കാരുടെ സ്‌കൂളുകള്‍ക്ക് ഉടന്‍ ഗ്രാന്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് സി.കെ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ മുരളീധരന്‍, റോയി വര്‍ഗീസ്, ടോണി തോമസ്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍ ബീന എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വനിതാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago