നാളെ എസ്.ഡി.പി.ഐ പ്രതിഷേധ ദിനം
കോഴിക്കോട്: നോട്ട് പരിഷ്‌കരണം ഏര്‍പ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ദുരിതമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.
കഴിഞ്ഞ എട്ടിന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ ഏഴുമാസം മുന്‍പ് ഗുജറാത്തിലെ ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നതും ഒരാഴ്ചക്കുള്ളില്‍ ബി.ജെ.പി പശ്ചിമബംഗാള്‍ ഘടകം കോടിക്കണക്കിന് രൂപ പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിച്ച സംഭവവും ദുരൂഹതയുണ്ടാക്കുന്നതും അതീവ രഹസ്യമായ നടപടിയെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതുമാണ്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി നിലവിലുള്ള സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31 വരെ നീട്ടണമെന്നും ഇക്കാലയളവില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അവയുടെ വിനിമയം അനുവദിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
'ചില്ലറ ക്ഷാമം
പരിഹരിക്കണം'
കോഴിക്കോട്: ചില്ലറ ക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാറും ബാങ്കുകളും കൈക്കൊള്ളണമെന്ന് സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."