പ്രവാസികള്‍ക്കും ദുരിതം
നാദാപുരം: കറന്‍സി നിയന്ത്രണം പ്രവാസികളെയും ദുരിതത്തിലാക്കുന്നു. വീട് നിര്‍മാണത്തിനും വിവാഹ ആവശ്യത്തിനും മറ്റും പണം വീട്ടില്‍ സൂക്ഷിച്ചവരാണ് നിരോധനത്തില്‍ കുടുങ്ങിയത്. വിദേശത്തുള്ളവര്‍ക്ക് എന്‍.ആര്.ഇ അക്കൗണ്ട് വഴി പരിധിയില്ലാതെ പണം നാട്ടിലേക്ക് അയക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. കൂടാതെ മണി എക്സ്ചേഞ്ച് വഴിയും മറ്റും നാട്ടിലേക്ക് പണമയക്കുന്നവരും പ്രയാസത്തിലാണ്.
വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കുന്നവര്ക്ക് വിമാന ടിക്കറ്റുകള്‍ തരപ്പെടുത്താനും നിരോധനം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നാട്ടിന് പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍ ഏജന്‍സികളെയാണ് ടിക്കറ്റിനായി പലരും സമീപിക്കാറ്. എന്നാല്‍ അസാധുവാക്കിയ നോട്ട് സ്വീകരിക്കാന്‍ ഏജന്‍സികള്‍ തയാറാകുന്നില്ല. ഏജന്‍സികളെല്ലാം വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."