HOME
DETAILS
MAL
അഞ്ഞൂറിന് 400, ആയിരത്തിന് 800; വിരുതന്മാരും നിരത്തില്‍!
backup
November 14 2016 | 04:11 AM
നിലമ്പൂര്‍: അസാധു നോട്ടുകള്‍ വാങ്ങാന്‍ ബാങ്കിലും പോസ്റ്റ്ഓഫിസിലും എത്തിയവരുടെ ദുരിതം മുതലാക്കി പണം ഏജന്റുമാര്‍. എസ്.ബി.ടി, എസ്.ബി.ഐ, നിലമ്പൂര്‍ മുഖ്യ തപാല്‍ ഓഫിസ് എന്നിവിങ്ങളിലും നിലമ്പൂര്‍ ബിവറേജസ് ഔട്ട്ലറ്റിനു പരിസരത്തുമാണ് നൂറിന്റെ നോട്ടുകളുമായി സംഘമെത്തുന്നത്. വരിനില്‍ക്കാന്‍ മടിച്ച് പലരും ഇവരുടെ വലയില്‍ വീഴുകയാണ്. ബിവറേജസിനു സമീപത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടൂതല്‍ പണമിടപാട് നടക്കുന്നത്.
ചില്ലറയില്ലാതെ കുപ്പി കിട്ടില്ലെന്ന ബോര്‍ഡ് തൂക്കിയതോടെയാണ് പണം പകുതി നഷ്ടപ്പെട്ടാലും വേണ്ടില്ലായെന്ന മട്ടില്‍ കുടിയന്മാര് ചില്ലറ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."