തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ഭിന്നലിംഗക്കാര്‍ക്കും അംഗത്വം അപേക്ഷാ ഫോമില്‍ ഇതിനായിമൂന്നാമതൊരു കോളം കൂടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമൂഹ്യ ലിംഗ നീതിയില്‍ പുതിയ ചുവടുവച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി.
ഭിന്നലിംഗക്കാര്‍ക്കും ലൈബ്രറിയില്‍ അംഗത്വം നല്കാന് തീരുമാനമായി. അപേക്ഷാ ഫോമില്‍ ഇതിനായി മൂന്നാമതൊരു കോളം കൂടി ഉള്‍പ്പെടുത്തി. വിവരശേഖരണത്തില്‍ കംപ്യൂട്ടര്‍ ഡാറ്റാ ബേസില്‍ അടക്കം ഭിന്നലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനം ലൈബ്രറി ഏര്‍പ്പെടുത്തി. ആദ്യമെമ്പര്ഷിപ്പ് ക്യുയര്‍ പ്രൈഡ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനു നല്കി നാളെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു പബ്ലിക് ലൈബ്രറി ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായ കോഹയിലേക്കുള്ള പൂര്ണമാറ്റവും ഇതോടനുബന്ധിച്ച് നടപ്പാക്കും. ഇന്നു മുതല്‍ 20 വരെ ദേശീയ ലൈബ്രറി വാരാഘോഷം നടക്കുന്നതിന്റെ ഭാഗമായി നാലരലക്ഷത്തോളം റെക്കോര്‍ഡുകള്‍ പുതിയ സോഫ്റ്റ് ്വെയറിലേക്ക് മാറ്റി.
എസ്.എം.എസ് സംവിധാനം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍, ഇമെയില്‍ സംവിധാനം, പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് റേറ്റിങ് ചെയ്യാനുളള സംവിധാനം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പുസ്തകം പുതുക്കല്‍ എന്നിവയ്ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ സോഫ്റ്റ്വെയര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."