HOME
DETAILS
MAL
നോട്ട് പിന്‍വലിക്കലിനെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യൂണിയന്
backup
November 14 2016 | 05:11 AM
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യൂണിയന്. കള്ളപ്പണത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന്് യൂറോപ്യന്‍ കമീഷന് വൈസ് പ്രസിഡന്റ് ജിര്‍കി കറൈയ്നന് പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ് ഇന്ത്യ. ജി.എസ്.ടി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനന്‍ അഭിനന്ദിച്ചു.
ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റൈയ്നന്‍ ഇന്ത്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."