HOME
DETAILS
MAL
ഡ്രൈവര്‍ തസ്തിക: നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി
backup
November 14 2016 | 05:11 AM
കൊല്ലം: സര്‍ക്കാര്‍ ഡ്രൈവര്‍ തസ്തിക ശിപായി കം ഡ്രൈവര്‍ എന്നാക്കാനുള്ള സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്ത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.വിന്‍സെന്റ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ജി. ജയകുമാര്‍, എ.കെ.എസ്.ടി.യു ജില്ലാ ആക്ടിങ് സെക്രട്ടറി എന്‍. ഗോപാലകൃഷ്ണപിള്ള, ബി. ബാലചന്ദ്രന്, എ. ഗ്രേഷ്യസ്, എ. സന്തോഷ് കുമാര്‍, എ. രാജീവ്കുമാര്‍, ടി. തോമസ്, ബി. ജയകുമാരന്നായര്, അസോസിയേഷന് ജില്ലാ സെക്രട്ടറി ടി. ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."