നോട്ട് നിരോധനത്തിന് ശേഷം തമിഴ്നാട്ടില്‍ ക്ഷേത്രത്തില്‍ ലഭിച്ചത് 44 ലക്ഷം അസാധുവായ നോട്ടുകള്‍
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിച്ചത് 44 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകള്‍. വെല്ലൂരിലെ ജലകണ്ഠേശ്വര ക്ഷേത്രത്തിലാണ് അസാധുവായ 500,1000 രൂപ നോട്ടുകള്‍ അസാധുവായ ശേഷം ഇത്രയും തുക കാണിക്കയായി ലഭിച്ചിരിക്കുന്നത്.
ഇത്രയും തുക ഒരു വ്യക്തിയാണോ ഒന്നിലധികം പേര് ചേര്‍ന്നാണോ നല്‍കിയതെന്ന് വ്യക്തമല്ല. ക്ഷേത്രത്തിലേക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും ഈ തുക ബാങ്കില്‍ നിക്ഷേപിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
16ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മതപരമായ തര്‍ക്കങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി അടച്ചിട്ട ക്ഷേത്രം 1981 മുതലാണ് വീണ്ടും തുറന്ന് നിത്യപൂജയടക്കമുള്ള കര്‍മ്മങ്ങള്‍ പുനരാംരംഭിച്ചത്.
നോട്ടുകള്‍ അസാധുവായതോടെ കള്ളപ്പണം ഉപയോഗിക്കാന്‍ മറ്റ് വഴികളില്ലാത്തതിനാല്‍ പലരും റോഡരികുകളില്‍ ഉപേക്ഷിക്കുകയും കത്തിച്ചുകളയുകയും ചെയ്യുന്നുണ്ട്. കൂടാതെ ധാരാളം നോട്ടുകള്‍ ഗംഗയടക്കമുള്ള നദികളില്‍ ഒഴുക്കിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."