അലമാര നിര്‍മ്മാണ കമ്പനികളുടെ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി നെല്ലുവായില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണ കമ്പനികള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ര@ണ്ട് സ്റ്റീല്‍ അലമാര നിര്‍മ്മാണ കമ്പനികളാണ് നാട്ടുകാര്‍ക്ക് തീരാ ദൂരിതം സമ്മാനിക്കുന്നത്.
20 വര്‍ഷമായി ഫര്‍ണ്ണീച്ചര്‍ സ്റ്റോക്ക് ഗോഡൗണുകളായിരുന്ന സ്ഥാപനങ്ങള്‍ അടുത്ത കാലത്താണ് അലമാര നിര്‍മ്മാണം ആരംഭിച്ചത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് ഉയരുന്ന അസഹ്യമായ ശബ്ദവും ലോഹപൊടിയും മറ്റ് രാസ മാലിന്യങ്ങളും പരിസരവാസികളെ രോഗികളാക്കി മാറ്റുകയാണ്. കമ്പനികളുടെ തൊട്ടടുത്ത താമസക്കാരി വിധവയായ വീട്ടമ്മ ധനലക്ഷ്മിയും ര@ണ്ട് കുട്ടികളുമാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ലോഹഷീറ്റുകള്‍ തല്ലി പരത്തുമ്പോഴും കട്ടിങ്ങ് മെഷീനും ഗ്രൈന്ററും പ്രവര്‍ത്തിക്കുമ്പോഴും ഉണ്ട@ാകുന്ന ശബ്ദം കൊ@ണ്ട് ഇവരുടെ ചെവിയുടെ ബാലന്‍സ് നഷ്ടപ്പെടുകയും വലതു ചെവിയുടെ കേള്‍വി ശക്തി ഇല്ലാതാവുകയും ചെയതു. വെല്‍ഡിംഗ് നടത്തുമ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ പ്രകാശം കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കുന്നതായും കണ്ണ് വേദനക്കിടയാക്കുന്നതായും പറയുന്നു. ലൈസന്‍സില്ലാതെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്നു@െണ്ടങ്കിലും നടപടിയെടുക്കുന്നതിന് പകരം സാമ്പത്തിക സ്വാധീനമുള്ള കമ്പനി ഉടമയെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെല്ലുവായ് മലയംകുന്നത്ത് മണി ഭാര്യ ശോഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പഞ്ചായത്ത് ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടെങ്കിലും ഇത് ലംഘിച്ച് കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ച് വരികയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പരിസര വാസികള്‍ പറയുന്നു.
ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. വാര്‍ഡ് അയല്‍സഭയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാട്ടുകാര്‍ കമ്പനികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. അയല്‍സഭ ഭാരവാഹികളായ വി.എന്‍.രാജന്‍, ധനലക്ഷമി, സുജാത, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."