മഴയില്‍ ആശ്വാസം; പകര്‍ച്ചവ്യാധിയില്‍ ആശങ്ക
കോഴിക്കോട്: കനത്ത ചൂടിനിടയില്‍ ആശ്വാസമായെത്തിയ വേനല്‍ മഴ ജില്ലയുടെ പലഭാഗത്തും ലഭിച്ചതോടെ നാടെങ്ങും കാലവര്‍ഷത്തിന്റെ പ്രതീതിയിലായി. അടുത്ത മാസത്തോടെ കാലവര്‍ഷം തുടങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ സഹാചര്യത്തില്‍ പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമുണ്ടായതുപോലെ ഡെങ്കിപ്പനി ബാധക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെയുണ്ടെങ്കിലും ഇതുസംബന്ധിച്ച കാര്യമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പലയിടത്തും മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണവും ശക്തമായിരുന്നു.
പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലര്‍ക്കും ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും ബാധിച്ചതായും കണ്ടെത്തിയിരുന്നു.
വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ പകര്‍ച്ച വ്യാധികളെ തടയാന്‍ കഴിയൂവെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മറ്റും അവസാനിച്ചെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് ഈ രംത്ത് കൂടുതല്‍ സജീവമാകാന്‍ കഴിയൂ. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായെങ്കിലേ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാട്ടി റസിഡന്‍സ് അസോസിയേഷനുകളും മറ്റും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."