നോട്ട് പ്രതിസന്ധി; ദുരിതപര്‍വം അഞ്ചാം ദിനത്തിലും തീരുന്നില്ല
കൊച്ചി: നോട്ട് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങക്ക് അഞ്ചാം ദിനമായ ഇന്നലെയും പരിഹാരമായില്ല. നിരവധിയാളുകളാണ് ഇന്നലെയും നോട്ട് മാറിയെടുക്കുന്നതിനായി ബാങ്കുകളിലെത്തിയത്. നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ഞാറാഴ്ച്ചയായ ഇന്നലെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ദുരിതത്തിന് ഒരു കുറവുമില്ല. ബാങ്കുകളുടെയും എ.ടി.എം കൗണ്ടറുകളുടെയും മുന്‍പില്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടുന്ന അവസ്ഥയായിരുന്നു ജനത്തിന്.
രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് ഇന്നലെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്.
അസാധുവായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിക്കിട്ടാന്‍ ബാങ്കുകളില്‍ പതിവു ദിവസത്തെപ്പോലെ ഇന്നലെയും വലിയ തിരക്കായിരുന്നു. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമാണ് ഇന്നലെ കൂടുതലായും ബാങ്കുകളില്‍ എത്തിയത്. എ.ടി.എമ്മുകള്‍ക്ക് മുന്നിലും പണം പിന്‍വലിക്കാനുള്ളവരുടെ തിരക്കും കൂടുതലായിരുന്നു. എ.ടി.എമുകളില്‍ നിന്ന് പണം ലഭിച്ചു തുടങ്ങിയത് ഉച്ചയോടെയാണ്.
കച്ചവട സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ഇന്നലെയും അധികമാരുമെത്തിയില്ല. അവധി ദിവസമായിരുന്നിട്ടുകൂടി തിയറ്ററുകളിലും സിനിമകാണാനെത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നു. പെട്രോള്‍ പമ്പുകളിലും ചില്ലറയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇന്നലെയും കുറവുണ്ടായില്ല. 2000 രൂപയുടെ നോട്ടുകളാണ് പെട്രോള്‍ പമ്പുകളിലും വ്യാപാരസ്ഥാപനങ്ങലിലും പ്രശനമാകുന്നത്. നൂറിന്റെ നോട്ട് ക്ഷാമം നേരിടുന്നതിനാല്‍ ചില്ലറകൊടുക്കാന്‍ പണമില്ല.
അടിയന്തിരമായി ചില്ലറ എത്തിച്ചു നല്‍കിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോ റിക്ഷകള്‍ക്ക് ഇന്നലെ ഓട്ടം കുറവായിരുന്നു. മാര്‍ക്കറ്റുകളിലെ പഴം, പച്ചക്കറി കടകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞു. 500, 1000 രൂപ നോട്ടുകള്‍ വാങ്ങി വ്യാപാരം നടത്തുന്നവര്‍ക്കുമാത്രമാണ് കുറച്ചെങ്കിലും വ്യാപാരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."