പ്രചാരണ വാഹനം
ജില്ലയില്‍
കൊച്ചി: വ്യോമസേനയില്‍ ഒന്നാം ഗ്രേഡ് ഗസറ്റഡ് ഓഫീസര്‍മാരാകാന്‍ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പ്രദര്‍ശന വാഹനം ജില്ലയില്‍ നാളെ മുതല്‍ 19 വരെ പര്യടനം നടത്തും. ഗാര്‍ഡിയന്‍സ് ഓഫ് ദി സ്‌കൈ 4 പ്രോഗ്രാമിന് കീഴിലാണ് പര്യടനം. 15ന് കളമശ്ശേരി എസ്.സി.എം.എസ് കോളേജ്, 16ന് ആലുവ യു.സി കോളേജ്, 17ന് കടയിരുപ്പ് എസ്.എന്‍.ജി.സി.ഇ, 18ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, 19ന് പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളില്‍ പ്രദര്‍ശന വാഹനമെത്തും. വ്യോമസേനയിലെ ഉയര്‍ന്ന ഓഫീസര്‍മാരുമായി സംവദിക്കുന്നതിനുള്ള ലെക്ചര്‍ സെഷനുകളും പര്യടനത്തിന്റെ ഭാഗമാണ്.
വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടുള്ള ചിത്രം സമ്മാനിക്കുന്ന സിമുലേറ്ററുകളടക്കം അത്യാധുനിക സാമഗ്രികളാണ് പ്രദര്‍ശന വാഹനത്തിലുള്ളത്. ഫോണ്‍ 8141508980
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."