ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു തൊഴിലാളികള്‍ സഹകരിക്കണമെന്ന ് ഉടമകള്‍
അരുര്‍: നിശ്ചയിക്കപ്പെട്ട കുലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍വീണ്ടും സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങക്കു മുമ്പ് പീലിങ് തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ട് ശക്തമായ സമരം നടത്തിയിരുന്നു. സമരം കൂടുതല്‍ ശക്തമായതോടെ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ഒരുകിലോ ചെമ്മീന്‍ പീലിങ് ചെയ്യുന്നതിന് പതിനാല് രൂപയും മറ്റ് ആനുകുല്യങ്ങളുമാണ് അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ രണ്ടുകഴിഞ്ഞിട്ടും ഇതു നല്‍കുവാന്‍ ഉടമകള്‍ തയാറാകുന്നില്ലന്ന് പീലിങ് തൊഴിലാളികള്‍ പറയുന്നു.
1ഇതിനിടെ നോട്ടിന്റെ പേരില്‍ തങ്ങള്‍ക്ക് കൂലിപോലും നല്‍കുവാന്‍ ഉടമകള്‍ തയറാകുന്നില്ലന്ന് ഇവര്‍ ആരോപിക്കുന്നു. രാവന്തിയോളം തൊഴിലെടുത്ത് അവശരായ തൊഴിലാളികള്‍ തങ്ങളോട് സഹകരിക്കണമെന്നാണ ് ഉടമകള്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം പോലും കഴിക്കുവാന്‍ കഴിയാതെ തങ്ങള്‍ ഏതുരീതിയിലാണ് സഹകരിക്കേണ്ടതെന്ന് പീലിങ് തൊഴിലാളികള്‍ ചോദിക്കുന്നു.
വീടുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ഒരുപരിധിവരെ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ കഴിയുകയുള്ളു. പക്ഷെ അതിനുപോലും തയാറാകാതെ ഒരുവിഭാഗം ഉടമകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപമാണ് സ്വീകരിച്ചിരിക്കുന്നത്.
ഒരു കിലോ ചെമ്മീന്‍ പീലിങ് ചെയ്യുന്നതിനാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്യേശക്കണക്കിനുസരിച്ച് ഒരു പാത്രത്തില്‍ നല്‍കുന്നത് ഒരുകിലോയെന്ന് കണക്കാക്കിയാണ് കൂലി നല്‍കുന്നത്. ഇത് ഒരുകിലോയിലധികം വരുമെന്നാണ് പീലങ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി തൂക്കി ചെമ്മീന്‍ നല്‍കണമെന്നായിരിന്നു കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ അത് അനുസരിക്കുവാന്‍ തയാറാകാതെ പഴയ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ നടപ്പാക്കണമെന്ന് തീരുമാനിച്ചിരുന്നു.
അതും നടപ്പാക്കുവാന്‍ ഉടമകള്‍ തയാറായട്ടില്ല. ഇത്തരം സാഹചര്യത്തില്‍ തങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുവാനും അവകാശങ്ങള്‍ നേടിയെടുക്കുവാനും ഇനിയും ശക്തമായ സമരമല്ലാതെ മറ്റു മാര്‍ഗമില്ലന്ന് തൊഴിലാളികള്‍ പറയുന്നു.
ഉടമകളുടെ ചില പിണിയാളുകള്‍ തൊഴിലാളികള്‍ക്ക് എതിരേ പ്രവര്‍ത്തിക്കന്നുണ്ട് ഇതിനെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."