തൊടുപുഴ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം
തൊടുപുഴ: സാന്ത്വന-കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള സമര്‍പ്പിത സംരംഭമായ തൊടുപുഴ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യക്ഷേമമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന പരസ്പരസഹായവും സ്‌നേഹവും സമൂഹത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. വൃദ്ധജനങ്ങള്‍ ഇപ്പോള്‍ വീടുകളില്‍ തളച്ചിടപ്പെടുന്ന അവസ്ഥയുണ്ട്. അവരോടുള്ള ഈ സ്‌നേഹരാഹിത്യം വലിയ ക്രൂരതയാണ്. രോഗീപരിചരണത്തിന് പോകുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വൃദ്ധമനസുകളുടെ വിങ്ങലുകള്‍ക്ക് പരിഹാരം കാണാനും സന്നദ്ധമാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തൊടുപുഴ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ അധ്യക്ഷനായി. ഹാജി പി കാസിം നടയ്ക്കല്‍ ട്രസ്റ്റിന് കൈമാറിയ ആദ്യസംഭാവന മന്ത്രി ഏറ്റുവാങ്ങി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെ പി മേരി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വേണു ഇഎപി, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധി എം എന്‍ ബാബു എന്നിവര്‍ സംസാരിച്ചു. തൊടുപുഴ അര്‍ബന്‍ സഹകരണബാങ്ക് വൈസ് ചെയര്‍മാന്‍ വി വി മത്തായി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം ആര്‍ ഉമാദേവി, സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി, കൗണ്‍സിലര്‍ സുമമോള്‍ സ്റ്റീഫന്‍, ജേക്കബ് ജെ കോണിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."