നോട്ടുകള്‍ അസാധുവാക്കല്‍: പ്രത്യക്ഷ സമരപരിപാടികള്‍ നടത്തുമെന്ന്
വൈക്കം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുവാന്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായ്പാ തിരിച്ചടവുകള്‍ ഉള്‍പ്പടെ അടിസ്ഥാന ഇടപാടുകള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ ആണിക്കല്ലായ സഹകരണ മേഖലയുടെ തകര്‍ച്ചക്കാണ് പുതിയ പരിഷ്‌കാരം വഴിതെളിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന നയത്തിനെതിരെ കെ.സി.ഇ.സി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി നാളെ ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ സായാഹ്‌ന ധര്‍ണ നടത്തുവാന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ സമരം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."