കത്തികാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം: പ്രതി അറസ്റ്റില്‍
നിലമ്പൂര്‍: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ നിലമ്പൂര്‍ പൊലിസ് ആറസ്റ്റ് ചെയ്തു. ചന്തക്കുന്ന് ചാരംകുളം തൊണ്ടിയില്‍ സെയ്ഫുദ്ദീന്‍ എന്ന ഗുണ്ടുറാവു (29)വിനെയാണ് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ അറസ്റ്റു ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്്. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ തന്ത്രപരമായാണ് പൊലിസ് പിടികൂടിയത്.
രണ്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയോട് പ്രതി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ബൈക്കില്‍ കയറാതെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി കൈവശമുളള കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടര്‍ന്നും പലതവണ ഭീഷണി മുഴക്കി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇയാള്‍ക്കെതിരേ മറ്റുപല കേസുകളും ഉണ്ട്. കൂടെ ചെല്ലാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ച 11 വയസുകാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് നിലമ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ കേസുണ്ട്. ചാലിയാര്‍ ആശുപത്രിക്കു സമീപം വച്ച് ഒരാളെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചതിനും പിടികൂടിയ മണല്‍ വണ്ടിയിലെ ഡ്രൈവര്‍ക്കു പകരക്കാരനായി വന്ന് ആള്‍മാറാട്ടം നടത്തി പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും നേരത്തേ കേസെടുത്തിട്ടുണ്ട്. വേട്ടക്കുപയോഗിച്ച തോക്കു പിടികൂടിയതിന് എടവണ്ണ പൊലിസ് സ്റ്റേഷനിലും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതിന് നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് സ്‌റ്റേഷനുകളിലും കേസുകളുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടിതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."