പണം പിന്‍വലിക്കല്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ആരോപണങ്ങള്‍ക്കെല്ലാം പാര്‍ലമെന്റില്‍ വ്യക്തമായ ഉത്തരം നല്കുമെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ ധീരമായ നടപടിക്കു രാജ്യത്താകമാനം ശക്തമായ പിന്തുണയാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു സംബന്ധിച്ച് ഏതു രീതിയിലുള്ള സംശയങ്ങള്‍ക്കും മറുപടി നല്കാന് ബി.ജെ.പി തയ്യാറാണ്. പാര്‍ട്ടിക്കെതിരായ വലിയതോതിലുള്ള എതിര്‍പ്പ് ഉയരുന്നുണ്ടെങ്കിലും ഇതു ധീരമായ നടപടിയായി കാണുന്ന കാലം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരേ പണം പിന്‍വലിക്കല്‍ മാത്രമല്ല സര്‍ജിക്കല്‍ സ്ട്രൈക്ക്, വണ്‍ റാങ്ക് വണ്‍ പെന്ഷന്, ഡെല്‍ഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ആരോപണവുമായി വരുമെങ്കിലും എല്ലാത്തിനും വ്യക്തമായ വിവരങ്ങള്‍ നല്കാന് തയാറാണെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."