സഊദി - ഇറാന്‍ മധ്യസ്ഥതയുമായി ലബനാന്‍; വാര്‍ത്ത സഊദി നിഷേധിച്ചു
റിയാദ്: സഊദി അറേബ്യയും ഇറാനും തമ്മിലുള്ള നിലവിലെ നയതന്ത്രബന്ധങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ത്ത് ശക്തിപ്പെടുത്താന്‍ ലബനാന്‍ മധ്യസ്ഥശ്രമം നടത്തുന്നതായുള്ള വാര്‍ത്ത സഊദി അറേബ്യ നിഷേധിച്ചു. ലബനീസ് പ്രസിഡന്റ് മൈക്കള്‍ ഔന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ശ്രമം നടത്തുന്നതായുള്ള വാര്‍ത്ത നിഷേധിച്ച് ഗള്‍ഫ് അഫയേഴ്‌സ് സഊദി മന്ത്രി താമിര്‍ അല്‍ സബ്ഹാനാണ് രംഗത്തെത്തിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബൈറൂത്തില്‍ വെച്ച് നടന്ന ചര്‍ച്ചയാണ് ഇറാന്‍ സഊദി പ്രശ്‌നപരിഹാരത്തിന് ശ്രമം നടന്നതായി വാര്‍ത്ത പ്രചരിച്ചത്. വിവിധ പാര്‍ട്ടിയുമായി 'ഇവിടെ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സഊദിയുമായുള്ള ബന്ധം തകര്‍ത്തതിനു പിന്നിലെന്താണെന്ന് ഇറാന്‍ ഭരണകൂടത്തിന് വ്യക്തമായറിയാം. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."