ഇറാന്‍ അറബ് മേഖലക്ക് ഭീഷണി; സംയുക്ത അറബ് രാജ്യങ്ങളുടെ കത്ത് യു.എന്നിന്
റിയാദ്: യമനിലെ ഹൂതി വിഭാഗത്തെ സൈനികമായും മറ്റും സഹായിക്കുന്ന ഇറാന്‍ അറബ് മേഖലക്ക് ഭീഷണിയാണെന്ന് വിവിധ അറബ് രാജ്യങ്ങള്‍ യു.എന്നിന് അയച്ച സംയുക്ത കത്തില്‍ കുറ്റപ്പെടുത്തി. മേഖലയിലെ സമാധാനപൂര്‍ണമായ ജീവതത്തിന് ഇതു ഭീഷണിയാണ്,തീവ്രവാദത്തിന്റെ ഉറവിടമാണ് ഇറാന്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഇറാനെതിരേ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ യു.എ.ഇയുടെ അധീനതയിലുള്ള മൂന്ന് ദ്വീപുകള്‍ ഇറാന്‍ കയ്യടക്കി വച്ചിരിക്കുകയാണ്. കൂടാതെ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും ഇറാന്‍ നിരന്തരം ഇടപെടുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഇറാനിയന്‍ മോഡല്‍ വിപ്ലവം കയറ്റുമതി ചെയ്യാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ലബനോന്‍,സിറിയ എന്നിവിടങ്ങളില്‍ ഹിസ്ബുള്ളയെ സഹായിക്കുന്ന ഇവര്‍ യമനില്‍ ഹൂതികളെ സഹായിക്കുന്നത് പകല്‍ വെളിച്ചം പോലെ സത്യമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കൂടാതെ, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭീകര സംഘടനകളുടെ വേരുകള്‍ ഇറാനിലാണെന്നും കത്തില്‍ പറയുന്നുണ്ട്. യു.എന്‍ പൊതുസഭയയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഇറാന്‍ പ്രതിനിധി നടത്തിയ തെറ്റായ വാദങ്ങള്‍ക്ക് മറുപടിയെന്ന നിലക്ക് അംഗരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് അറബ് രാജ്യങ്ങള്‍ സംയുക്തമായി യു.എന്‍ പ്രതിനിധി സഭ അധ്യക്ഷന്‍ പീറ്റര്‍ തോംസണിന് കത്ത് കൈമാറിയത്. ജി.സി.സി അംഗരാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, യമന്‍, മൊറോകോ, സുഡാന്‍, ജോര്‍ദ്ദാന്‍ എന്നീ അറബ് രാജ്യങ്ങളാണ് സംയുക്ത കത്ത് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."