സഊദിയുടെ സമ്പദ് വ്യവസ്ഥ നിലവില്‍ സുഭദ്രമാണെന്ന് സല്‍മാന്‍ രാജാവ്
റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്താന്‍ നീക്കമിലെന് സഊദി കേന്ദ്ര ബാങ്കായ സാമ (സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി) വ്യക്തമാക്കി. വാര്‍ഷിക റിപ്പോര്‍ട്ട് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കുന്നതോടുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമ ഗവര്‍ണ്‍ അഹമദ് അല്‍ ഖുലൈഫി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ബജറ്റിനു മുന്നോടിയായാണ് രാജ്യത്തെ ധനകാര്യ നിജസ്ഥിതി വ്യക്തമാക്കി ഭരണകൂടത്തിന് സാമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സഊദി സാമ്പത്തിക നില കൂടുതല്‍ അപകടരമായതിനാല്‍ വിദേശികള്‍ രാജ്യത്തിന് പുറത്തേക്കയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തുമെന്ന ഏറെ നാളായി നിലനിന്നിരുന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിലവില്‍ ഭദ്രമാണെന്ന് റിപ്പോര്‍ട്ട് സീകരിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി. സഊദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും തമ്മിലുള്ള സ്ഥിര വിനിമയ രീതി അവസാനിപ്പിക്കുകയില്ലെന്നും ഇതുമൂലം റിയാലിന്റെ വിനിമയ മൂല്യത്തിലും മാറ്റമില്ലെന്നും സാമ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒന്നര ശതമാനം കുറഞ്ഞതായും സാമ ഗവര്‍ണര്‍ വെളിപ്പെടുത്തി. സല്‍മാന്‍ രാജാവിന്റെ ഫോട്ടോ വെച്ചുള്ള പുതിയ കറന്‍സികള്‍, പുതിയ വിഭാഗങ്ങളില്‍ പെട്ട നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും, 1000 റിയാലിന്റെ കറന്‍സി പുറത്തിറക്കാന്‍ ഉദ്ദേശമില്ല. വിദേശ ബാങ്കുകള്‍ കൂടുതലായി അനുവദിക്കും. വിദേശ ബാങ്കുകളിലെ നിക്ഷേപം ലോക സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഏറെ കുറെ തുല്യമാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ഭരണമേറ്റെടുക്കുന്നതോടെ അമേരിക്കയിലെ സഊദി നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്കയില്ല. അവിടുത്തെ നിക്ഷേപം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഒരു തീരുമാനവും കൈ കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സഊദിയില്‍ ബാങ്കിംഗ് മേഖലയിലെ ലാഭത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് മേഖല ഇപ്പോഴും മികച്ച നിലയിലാണ്. രാജ്യത്ത് പര്യാപ്തമായ ധനലഭ്യത നിലവിലുണ്ട്. ഇത് സാമ സസൂക്ഷമം നിരീക്ഷിച്ചു വരികയാണ് അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."