തലയ്ക്കല്‍ ചന്തുവിന്റെ 211-ാം സ്മൃതിദിനം ഇന്ന്; സ്മാരകം സംരക്ഷിക്കാന്‍ നടപടിയില്ല
പനമരം: ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നില്‍ അമ്പും വില്ലുമായി ചെറുത്തു നിന്ന തലയ്ക്കല്‍ ചന്തുവിന്റെ 211-ാം സ്മൃതിദിനം ഇന്ന്. സ്മൃതി ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും തലക്കല്‍ ചന്തുവിന്റെ സ്മാരകം ഇന്നും അവഗണന നേരിടുകയാണ്. ചന്തു വധിക്കപ്പെട്ടിട്ട് 211 വര്‍ഷം പിന്നിടുമ്പോഴും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ പോരാളിയെ അവഗണിക്കുകയാണ്. 2009- 10 കാലഘട്ടത്തില്‍ തലക്കല്‍ ചന്തു അര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന് എം.ഐ ഷാനവാസ് എം.പിയുടെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് 2011 സെപ്റ്റംബറില്‍ അന്നത്തെ മുഖ്യമന്ത്രി മ്യൂസിയത്തിന് തറക്കല്ലിടുകയും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചരിത്രാന്വേഷികളും വിദ്യാര്‍ഥികളും ഉള്‍പെടെയുള്ള സഞ്ചാരികള്‍ മ്യൂസിയത്തിലെത്തുന്നുണ്ടെങ്കിലും തലക്കല്‍ ചന്തുവിനെ സംബന്ധിച്ച ചരിത്ര സ്മാരകങ്ങളൊന്നും മ്യൂസിയത്തില്‍ ഒരുക്കിയിട്ടില്ല. നിലവില്‍ കെട്ടിടവും പരിസരവും കാടുമൂടിയ സ്ഥിതിയിലാണ്. പനമരം ജി.എച്ച്.എസ് എസിന്റെ പുറക് വശത്തുള്ള ചന്തുവിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച കോളി മരവും ഇന്ന് നാശത്തിന്റെ വക്കിലാണ്. ചന്തുവിന്റെ സ്മാരകം സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ചരിത്രാന്വേഷകരുടേയും സഞ്ചാരികളുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."