എസ്.എം.എഫ് മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു
കാസര്‍കോട്്: സുന്നി മഹല്ല് ഫെഡറേഷന് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു. അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്റസയില്‍ ചേര്‍ന്ന യോഗം സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തീന് കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. അഹമ്മദ് മുസ്്ലിയാര്‍ അധ്യക്ഷനായി. യോഗത്തില്‍ അഷ്റഫ് ഹുദവി പാടലടുക്ക മുഖ്യപ്രഭാഷണം നടത്തി. സൈനുദ്ധീന്‍ ഹാജി, ശാകിര്‍ ബെദിര, മണ്ഡലം സെക്രട്ടറി എം.എ.എച്ച് മഹമൂദ് ചെങ്കള, നിയുക്ത സെക്രട്ടറി ആരിഫ് ഹുദവി സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ വിവിധ മഹല്ലുകളില്‍ നിന്നും മുപ്പതോളം പ്രതിനിധികള്‍ സംബന്ധിച്ചു. 17ന് നടക്കുന്ന സമസ്ത ശരീഅത് സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു
പുതിയ ഭാരവാഹികള്‍: സത്താര്‍ ഹാജി കൊല്ലമ്പാടി(പ്രസിഡന്റ്), ആരിഫ് ഹുദവി തളങ്കര(ജനറല്‍ സെക്രട്ടറി), ടി.എ ഷാഫി തുരുത്തി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."