പാലക്കാട് സമ്പൂര്‍ണ വസ്തുനികുതി കംപ്യൂട്ടര്‍വല്‍കൃത ജില്ലയായി
പാലക്കാട്: സംസ്ഥാനത്ത് വസ്തുനികുതി കംപ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി പാലക്കാടിനെ പട്ടികജാതി-വര്‍ക്ഷ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മേഃ.ഹഴെസലൃമഹമ.ഴീ്.ശി വഴി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വരും ദിവസങ്ങളില്‍ ഇ-പെയ്‌മെന്റ് വഴി വീട്ടിലിരുന്ന് നികുതി അടയ്ക്കാനും സാധിക്കും.
ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ ഒന്‍പതു ലക്ഷത്തോളം കെട്ടിടങ്ങളുടെ വസ്തുനികുതി വിവരങ്ങളും 2013 ഏപ്രില്‍ ഒന്നുമുതലുള്ള നികുതി രശീത് വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സഞ്ചയ സോഫ്റ്റ്‌വേറില്‍ രേഖപ്പെടുത്തുകയും അക്കന്‍ഡിങ് സോഫ്റ്റ്‌വേര്‍ സഖ്യയുമായി സമന്വയിപ്പിക്കുകയും ചെയ്താണ് സമ്പൂര്‍ണ വസ്തുനികുതി കംപ്യൂട്ടര്‍വത്ക്കരണ ആദ്യ ജില്ലയായി പാലക്കാട് മാറിയത്. ജില്ലയിലെ പ്രധാനപ്പെട്ട 38 ആശുപത്രികളില്‍ നടക്കുന്ന ജന-മരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോസ്പിറ്റല്‍ കിയോസ്‌ക് സംവിധാനം ഒരുക്കി.
വിവാഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇ-ഫയലിങ് സംവിധാനമുണ്ട്. പെന്‍ഷന്‍ വിതരണ സ്റ്റാറ്റസ് ംലഹളമൃലുലിശെീി.ഹഴെസലൃമഹമ.ഴീ്.ശി വഴി അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അതിവേഗ സേവനം ലഭ്യമാക്കാനായി എല്ലാ പഞ്ചായത്തുകളിലും ബി.ബി.എന്‍.എല്‍ കണക്റ്റിവിറ്റിയും ലഭ്യമാക്കി. പഞ്ചായത്തുകളിലെ വാര്‍ഷിക പദ്ധതി വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി അറിയാനാകും.
പൊതുജനങ്ങള്‍ക്ക് സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കംപ്യൂട്ടര്‍വത്ക്കരണം സഹായകമാകുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകളെ ഇതുവഴി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കംപ്യൂട്ടര്‍വത്ക്കരണം നാഴികകല്ലാണെന്നും കടലാസുരഹിത ഓഫീസുകള്‍ വിദൂരമല്ലെന്നും യോഗത്തില്‍ അധ്യക്ഷനായ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. പരിപാടിയില്‍ പി.കെ ശശി എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. കെ.ശാന്തകുമാരിയുടേയും കെട്ടിടനികുതി സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി കൈമാറി.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.കെ ശശി, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അട്വ.കെ.ശാന്തകുമാരി, ജില്ലാ കലകടര്‍ പി.മേരിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എന്‍. സുബ്രഹ്മണ്യവാര്യര്‍, ഐ.കെ.എം ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍ സി. ശിവപ്രസാദ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."