ജില്ലയില്‍ വര്‍ണാഭമായി ശിശുദിനാഘോഷം
തൃശൂര്‍: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127-ാം ജന്മവാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ ശിശുദിനാഘോഷം വര്‍ണാഭാമായി. റാലിയുടെ ഫ്‌ളാഗ് ഓഫ് സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൃഷി വകുപ്പു മന്ത്രി വി.എം സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എ.കൗശിഗന്‍ സന്നിഹിതനായി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അജിതാ ജയരാജന്‍, കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അരിമ്പൂര്‍ ജി.യു.പി.എസിലെ വിസ്മയ.പി.പിയെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ കുട്ടികളുടെ സ്പീക്കറായ തൃശൂര്‍ വി.ജി.എല്‍.പി.എസിലെ ശിവധ ഗോവിന്ദ് കെ.എന്നിനെയും ബൊക്കെ നല്‍കി സ്വീകരിച്ചു. സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ഷനായി. സബ് കലക്ടര്‍ ഹരിത വി. കുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ഒല്ലൂര്‍ സെന്റ് റാഫേല്‍ സി.ജി.എച്ച്.എസ്.എസിലെ മെറീന ജിജോ സ്വാഗതവും മണലൂര്‍ സെന്റ് തെരേസാസ് യു.പി.എസിലെ ജെന്നിഫര്‍ ബെന്നി നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ച കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സബ് കലക്ടറും സമ്മാനം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ആറായിരത്തോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ജില്ലാ ഭരണകൂടം, ശിശുക്ഷേമസമിതി, വിദ്യാഭ്യാസ വകുപ്പ്, തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയില്‍ സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ നവംബര്‍ 14ന് ശിശുദിനാചരണ പരിപാടിയില്‍ ആചരിക്കുകയുണ്ടായി. ചെമ്പൂക്കാവിലുളള എഞ്ചിനീഴേയ്‌സ് ഹാളില്‍ രാവിലെ 10 മണിക്ക് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ്.സുലക്ഷണ സ്വാഗതം പറഞ്ഞു, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ് അധ്യക്ഷനായ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍ ഉദ്ഘ്ടനം ചെയ്തു.
അന്തിക്കാട്: ശിശുദിനത്തോടനുബന്ധിച്ച് മുറ്റിച്ചൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന കിഡ്‌സ് ഫെസ്റ്റ് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കിഷോര്‍ പളളിയറ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ മുഖ്യാതിഥിയായി. കുട്ടികള്‍ തയ്യാറാക്കിയ ശിശുദിനപതിപ്പ് പ്രധാനധ്യാപകന്‍ ബൈജു ജോര്‍ജ്ജ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭന ടീച്ചര്‍ സമ്മാനദാനം നടത്തി. വാര്‍ഡ് മെമ്പര്‍ ശാന്ത സോളമന്‍, ബി.പി.ഒ ഇന്‍ചാര്‍ജ് പ്രസി ടീച്ചര്‍, ഉമ്മര്‍ കാരണപറമ്പില്‍, സി.കെ ദിവ്യാനന്ദന്‍, സിജ രജിത്, എം.വി സുരേഖ, ടി.ജെ വിക്ടോറിയ, കെ.കെ നജീബ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായി. അന്തിക്കാട് തുഷാര അംഗന്‍വാടിയുടെ ശിശുദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗൗരി ബാബുമോഹന്‍ ദാസ് അധ്യക്ഷയായി. ഇ.ഡി ജോസ്, ഇ.എസ് ഷാനവാസ്, ശൈലജ പണ്ടാരന്‍, നബീസ മജീദ്, ഷക്കീല സലിം, സുമിത പ്രശാന്ത്, കനകലത കെ.എന്‍ എന്നിവര്‍ സംസാരിച്ചു.
കൊടകര: ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.വി ഗോപി പ്രധാനാധ്യാപിക എം.വിലാസിനി, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഉണ്ണികൃഷ്ണന്‍, എം.സി കുമാര്‍, ടി.എന്‍ മധു എന്നിവര്‍ സംസാരിച്ചു. വെള്ളിക്കുളങ്ങര പി.സി.ജി.എച്ച് സ്‌കൂളില്‍ സോണിയ ഡെന്നി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.ലിറ്റില്‍ ഗ്രേയ്‌സ്, വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ഇന്ദുലേഖ സ്വാഗതവും, കെ.ബി ബെയ്‌സില്‍ നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ നേതൃത്വത്തില്‍ കൊടകര ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പൊലിസ് സി.ഐ കെ.സുമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക എം.ഡി ശാലിനി, പി.ടി.എ പ്രസിഡന്റ് വി.എം സത്യന്‍ എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നടത്തിയ ശിശുദിനാഘോഷത്തില്‍ പ്രധാനാധ്യാപകന്‍ സി.കെ ജോസഫ് അധ്യക്ഷനായി. എം.പി രാജു, എന്‍.ഡി സോണ, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ഡോ. കെ.എ ജോയ്, പി.ടി.എ പ്രസിഡന്റ് കെ.എന്‍ സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജിജോ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി ഉപജില്ല ശിശുദിനാഘോഷം ശിശുദിന റാലി, പൊതുസമ്മേളനം എന്നിവയോടെ നടന്നു. കരുമരക്കാട് ശിവക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി സ്‌കൂളില്‍ സമാപിച്ചു. വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. വരവൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുമാരി സൂര്യപ്രിയ അധ്യക്ഷയായി. കുണ്ടന്നൂര്‍ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ മാസ്റ്റര്‍ അമിത് കിഷോര്‍ ശിശുദിന സന്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ സമ്മാനദാനം നടത്തി. എന്‍.സി രാമകൃഷ്ണന്‍, കെ.പ്രമോദ്, പി.കെ ജലജ, കെ.ജി സുരേഷ് ബാബു, കെ.എം ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.
കയ്പമംഗലം: കയ്പമംഗലം ജി.എം.എല്‍.പി സ്‌കൂളില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് റാലി നടത്തി. പ്രധാന അധ്യാപിക പി.എ ഓമന, എം.എ ബബിത, കെ.എസ് സിന്ധു, എം.കെ സിനി, എം.കെ ഷംല എന്നിവര്‍ നേതൃത്വം നല്‍കി. കയ്പമംഗലം വിജയഭാരതി എല്‍.പി സ്‌കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തംഗം പി.എ സെജീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.ഷീന അധ്യക്ഷയായി. ബി.ആര്‍.സി ട്രെയ്‌നര്‍ അബിത, തന്‍ഹാ ഫാത്തിമ, സി.ബി ആല്‍ഫിന്‍ എന്നിവര്‍ സംസാരിച്ചു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം അക്ഷര അംഗന്‍വാടി ശിശുദിനാഘോഷം പഞ്ചായത്തംഗം ഹേന രമേഷ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചര്‍ ഷിജി ധര അധ്യക്ഷയായി. അബ്ദുള്‍ ചെന്ത്രാപ്പിന്നി, പ്രതാപന്‍ മേനോത്ത്, സുഭദ്രാ ശക്തീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും അമ്മമാരുടെ തിരുവാതിരക്കളിയും നടന്നു. ചെന്ത്രാപ്പിന്നി എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ കെ.ജി വിഭാഗത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ റേഡിയോ സീനിയര്‍ പ്രോഗ്രാം അനൗണ്‍സറായ എം.തങ്കമണി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് അധ്യക്ഷനായി.
അണ്ടത്തോട്: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയുടെയും അണ്ടത്തോട് 5-ാം നമ്പര്‍ അംഗന്‍വാടിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്നാരംഭിച്ച ശിശുദിനറാലി വടക്കേക്കാട് സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ മോഹിത് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അംഗന്‍വാടിയില്‍ വെച്ച് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശിശുദിന പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ ജയന്തി, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ പട്ടത്തയില്‍, പ്രകാശന്‍, അനീഷ്, ജാഫര്‍ സാദിക്, ഹിജാസ് അഹമ്മദ്, ലാലു, നിഷാദ്, നിസാര്‍, ഫൈനല്‍ താമരത്ത്, വര്‍ക്കര്‍മാരായ ജംഷീന, വിനു, ശോഭന, പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രന്‍ മരക്കാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം പ്രസിഡന്റ് മുനാഷ് പുന്നയൂര്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു മുഖ്യപ്രഭാഷണം നടത്തി. അക്രം കേരന്റകത്ത്, പി.സി ബഷീര്‍, മുജീബ് അകലാട്, ഇര്‍ഷാദ് പള്ളത്ത്, ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."