വര്‍ണാഭമായി ശിശുദിനാഘോഷം
ആലപ്പുഴ: കുട്ടികളെ ഇഷ്ടതോഴനാക്കിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയില്‍ ജില്ലയില്‍ ശിശുദിനം ആഘോഷിച്ചു. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലിയും ശിശുദിനസമ്മേളനവും നടന്നു.
ആലപ്പുഴ എസ്.ഡി.വി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ശിശുദിന റാലി സബ്കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. റാലിയുടെ മുന്നിലായി തുറന്ന ജീപ്പില്‍ ഇത്തവണത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നങ്ങ്യാര്‍കുളങ്ങര ബഥനി സെന്ട്രല്‍ സ്‌കൂളിലെ റിഥിന്‍ ജേക്കബ് കറുകയില്‍ ജാഥ നയിച്ചു. റാലി നഗരത്തെ ചുറ്റി ടി.ഡി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയതോടെ ശിശുദിന സമാപന സമ്മേളനം ആരംഭിച്ചു.
സമാപന യോഗം കുട്ടികളുടെ പ്രധാനമന്ത്രി റിഥിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവായിരുന്നു നെഹ്‌റുജിയെന്ന് ശിശുദിന സന്ദേശം നല്‍കിക്കൊണ്ട് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ ഒന്നായികാണാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. മദ്യം -മയക്കുമരുന്ന് എന്നിവയില്‍ നിന്ന് കുട്ടികളെ അകറ്റാനുള്ള പ്രതിജ്ഞയാണ് സമൂഹം നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണാറശാല യു.പി.എസിലെ പൂജ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വെട്ടിയാര്‍ ടി.എം.വി.എം.എച്ച്.എസിലെ സൂര്യാ അനില്‍കുമാര്‍ സ്വാഗതവും പുന്നപ്ര യു.പി.എസിലെ അഭിനാരാജ് നന്ദിയും പറഞ്ഞു. എ.ഡി.സി.ജനറല്‍ വി പ്രദീപ്കുമാര്‍, അഡ്വ.ഡി ലില്ലി, ഗീതരങ്കനാഥ്, എ.എന്‍ പുരം ശിവകുമാര്‍, കെ നാസര്‍ എന്നിവര്‍ ശിശുദിനറാലിയ്ക്കു നേതൃത്വം നല്‍കി.
പൂച്ചാക്കല്‍: പാണാവള്ളി ശ്രീകണ്‌ഠേശ്വരം എസ്.എന്‍.ഡി.എസ്.വൈ യു.പി സ്‌കൂളിലെ നെഹ്‌റു ജന്മദിന സമ്മേളനവും ശിശുദിന റാലിയും മുന്‍ സംസ്ഥാന പൊലിസ് മേധാവി ഹോര്‍മിസ് തരകന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധി ഫാത്തിമ റഹിം അധ്യക്ഷത വഹിച്ചു. എസ് രാജേഷ്, ജെ ഷേര്‍ളി, അനിക്കുട്ടന്‍, ജയശ്രീ, ശ്യാം കുമാര്‍, ദേവി നയന എന്നിവര്‍ സംസാരിച്ചു. റാലി പൂച്ചക്കല്‍ ടൗണ്‍ ചുറ്റി നെഹ്‌റു പാര്‍ക്കിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സമാപിച്ചു.
കായംകുളം: ഞാവക്കാട് എല്‍.പി സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലി ,ക്വിസ് മത്സരം ,ചിത്രരചന തുടങ്ങിയവ നടത്തി. ഐക്യ ജംഗ്ഷന്‍ ചേലപ്പുറം എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് റാലി സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.
റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നന്മ സുഹൃദ്് സംഘം 150 റോസാപൂവുകള്‍ സമ്മാനിച്ചു. വ്യാപാരികള്‍ മധുര പലഹാരങ്ങള്‍ നല്‍കുകയും ചെയ്തു.പി.റ്റി.എ പ്രസിഡന്റ് താജുദീന്‍ ഇല്ലിക്കുളം , സിയാദ് മണ്ണാമുറി ,എച്ച്.എം.സി എച്ച് റഹ്മത്ത്ബീവി, എം എസ് ഷീജ ,എ നജ്മുന്നിസ ,എ, റീന ,കൗണ്‍സിലര്‍ റജില നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആലപ്പുഴ: തെക്കനാര്യാട് ഗവ. വി.വി.എസ്.ഡി എല്‍.പി സ്‌കൂളിലെ ഈവര്‍ഷത്തെ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടത്തി. സ്‌കൂളിനു ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗന്‍വാടികളിലെയും നഴ്‌സ്‌റികളിലെയും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങും ശിശുദിനറാലിയും സംഘടിപ്പിച്ചു. കുട്ടികള്‍ പ്രതിനിധികളായ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി കാളിന്ദി വി സാനു ഉദ്ഘാടനം ചെയ്തു. ശ്രീനന്ദ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ നിവേദിത ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ശിശുദിനസന്ദേശം നല്‍കിക്കൊണ്ട് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രീതി ജോസ് സംസാരിച്ചു. പരിപാടികള്‍ക്ക് എസ്.എം.സി ചെയര്‍മാന്‍ എന്‍.ജെ ജോസഫ്, എസ്.ആര്‍.ജി കണ്‍വീനര്‍ റ്റൈനി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ മിനിമോള്‍, കെ.കെ ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."