സൈബര്‍ശ്രീയില്‍ പരിശീലനം
ആലപ്പുഴ: സൈബര്‍ശ്രീ സി-ഡിറ്റ് പട്ടികജാതി യുവജനങ്ങള്‍ക്ക് ആധുനിക തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നോളജിസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി അനിമേഷന്‍ എന്നീ പരിശീലന പദ്ധതികളില്‍ ഏതാനും ഒഴിവുണ്ട്.പരിശീലനങ്ങള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നോളജീസിന് ഐ.ടി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍ ഇവയിലേതിലെങ്കിലും ബിരുദമോ ഡിപ്ലോമയോ ഉള്ളവരായിരിക്കണം. മാസം 4500 രൂപ സ്റ്റൈപന്റ് ലഭിക്കും.
ത്രീഡി അനിമേഷന് ബി.എഫ്.എ ഉള്ളവര്‍ക്ക് മുന്‍ഗണനയും, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ആറുമാസത്തെ പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 18ന് സൈബര്‍ശ്രീ, സി-ഡിറ്റ്,പൂര്‍ണ്ണിമ, ടി.സി.812964 ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ എത്തണം.ഫോണ്‍: 0471-2323949, ര്യയലൃെൃശരറശ@േഴാമശഹ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."