HOME
DETAILS

വൈഢൂര്യമല അഭ്യൂഹങ്ങളുടെ കലവറ; രത്‌നങ്ങള്‍ തേടി തമിഴ്‌നാട് ലോബിയെത്തിയെന്ന് സൂചന ബിനുമാധവന്‍

  
backup
November 15 2016 | 09:11 AM

%e0%b4%b5%e0%b5%88%e0%b4%a2%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b2-%e0%b4%85%e0%b4%ad%e0%b5%8d%e0%b4%af%e0%b5%82%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


നെയ്യാറ്റിന്‍കര: അഗസ്ത്യമലയിലെ വനമേഖലകളിലൊന്നായ വൈഢൂര്യ മലയില്‍ രത്‌നങ്ങള്‍ തേടി തമിഴ്‌നാട് ഖനന ലോബികള്‍ വീണ്ടുമെത്തിയെന്ന് സൂചന.
കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇവിടെ ഖനനം സജീവമായതായാണ് വിവരം. യന്ത്രസാമഗ്രികളും മാസങ്ങളോളം ഇവിടെ തങ്ങുന്നതിനുള്ള ഭക്ഷണവും മറ്റുമായിട്ടാണ് നാഗര്‍കോവില്‍ നിന്നുള്ള സംഘമെത്തുന്നതെന്ന് ആദിവാസികള്‍ പറയുന്നു.
1950 കളില്‍ ഇവിടെ തമിഴ്‌നാട്ടുകാരും-നെടുമങ്ങാട്ടുകാരും ചേര്‍ന്ന് വൈഢ്യൂര്യ ഖനനം നടത്തിയിരുന്നു. യന്ത്രത്തിന്റെ സഹായത്താലാണ് വൈഢ്യൂര്യ ശേഖരങ്ങളുടെ സ്ഥാനം കണ്ടെത്തുന്നത്. അതിന് വിദഗ്ധരായവര്‍ സംഘത്തിലുണ്ടാകും. രത്‌ന ശേഖരം കണ്ടെത്തികഴിഞ്ഞാല്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കലാണ് ആദ്യ പണി. അവിടെ നിന്നും ശേഖരിക്കുന്ന മണ്ണ് കാട്ടിലെ കൊക്കയില്‍ കൊണ്ട് തളളുന്നതിന് ആദിവാസികളെ നിയോഗിക്കും. ആള്‍ ഒന്നിന് ഒരു കുപ്പി ചാരായവും 200 രൂപയുമാണ് ഇവര്‍ക്ക് ലഭിക്കുന്ന ദിവസ കൂലി. ആഹാരം പാകം ചെയ്യുന്നത് ആദിവാസികള്‍ തന്നെ. എതിര്‍പ്പു പ്രകടിപ്പിക്കുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തും. തുരങ്കം നിര്‍മ്മിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോളം വേണ്ടിവരും. രത്‌നങ്ങള്‍ ലഭിച്ചാല്‍ പൊങ്കാലപ്പാറ , അടുപ്പുകൂട്ടിപ്പാറ , താമ്രപര്‍ണി വഴി നാഗര്‍കോവിലിലേയ്ക്ക് കടത്തുകയാണത്രേ പതിവ്. പശ്ചിമഘട്ട മലനിരകളുടെ അന്തര്‍ഭാഗങ്ങളിലേറെയും വൈഢ്യൂര്യങ്ങളുടെ കലവറയാണെന്ന് ആദിവാസികളും പഴമക്കാരും പറയുന്നു. 15 വര്‍ഷം മുന്‍പ് അജ്ഞാത സംഘം പാറശാലയിലെ വിജനമായ ഒരു സ്ഥലം വാങ്ങി വൈഢ്യൂര്യ ഖനനം നടത്തിയിരുന്നത് കാലങ്ങള്‍ക്ക് ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് സംഘം തുരങ്കങ്ങള്‍ തകര്‍ത്ത ശേഷം സ്ഥലം വിട്ടു. ഇവിടെ നിന്ന് ഇവര്‍ കോടികള്‍ സമ്പാദിച്ചതായാണ് പറയപ്പെടുന്നത്.അതുപോലെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റശേഖരമംഗലം നദിക്കരയില്‍ വൈഢ്യൂര്യ ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പേര്‍ മണ്ണിടിഞ്ഞ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേക്കുപാറയില്‍ നിന്നും ഉത്ഭവിക്കുന്ന പുഴക്കരയിലെ പാറ പൊട്ടിച്ച് മാറ്റിയപ്പോള്‍ പലര്‍ക്കും രത്‌ന ശേഖരം ലഭിച്ചതായും പറയപ്പെടുന്നു. അഗസ്ത്യമലയിലെ നെയ്യാര്‍ ഉത്ഭവസ്ഥാനം മുതല്‍ പൂവാര്‍ പൊഴിക്കരവരെ രത്‌ന ശേഖരമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ബ്രിട്ടീഷുകാരും ഇക്കാര്യം അംഗീകരിച്ചിരുന്നുവത്രേ.
അതേസമയം വൈഢൂര്യ മലയില്‍ രത്‌ന ശേഖരം ഇല്ലെന്ന നിലപാടിലാണ് കേരളത്തിലെ മൈനിങ് ആന്റ് ജിയോളജിക്കല്‍ വകുപ്പ്. അന്വേഷണത്തിലൊന്നും ഇവിടെ രത്‌ന ശേഖരം കണ്ടെത്തിയിട്ടില്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago