മേമാരി കണ്ണംപടി ഡയറി പ്രോജക്ടിന് തുടക്കമായി
കട്ടപ്പന: പട്ടികവര്ഗ്ഗവകുപ്പിന്റ സഹകരണത്തോടെ മില്‍മ എറണാകുളം മേഖലാ ക്ഷീരോല്പാദക യൂണിയന് നടപ്പാക്കുന്ന മേമാരി കണ്ണംപടി ഡയറി പ്രോജക്ടിന് തുടക്കം കുറിച്ചു. വനം- മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.കണ്ണംപടി മേമാരി പട്ടികവര്‍ഗ്ഗ കോളനിയിലെ തിരഞ്ഞെടുക്കപ്പെട്ട 45 കുടുമ്പങ്ങള്‍ക്ക് 40000 രൂപക്ക് 2 കറവപ്പശുക്കളെ നല്‍കുന്നതാണ് പദ്ധതി. കാലിത്തൊഴുത്ത് നിര്‍മ്മിക്കാനും കാലിത്തീറ്റ സൗജന്യമായി നല്കുവാനും പശുവിന് പരിപാലിക്കുന്നവര്‍ക്ക് 150 രൂപ വീതം നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതി നീരീക്ഷിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. മേമാരിക്കുടിയിലെ ഊരുമൂപ്പന് അനിരുദ്ധന് പശുവിന്റ വിലയായ 40000രൂപയുടെ ചെക്ക് നല്‍കിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചരിത്രത്തിലാദ്യമായി 2 കോടി 32 ലക്ഷം രൂപ സഞ്ചിത ലാഭം നേടിയ മില്‍മ എറണാകുളം യൂണിയനിലെ അംഗങ്ങളായ സംഘങ്ങള്‍ക്ക് 10 ശതമാനം ഡിവിഡന്റും ബോണസും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഇ എസ് ബിജിമോള്‍ ചടങ്ങില്‍ അധ്യക്ഷയായി. അഡ്വ ജോയ്സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡോ. പുകഴേന്തി, മില്‍മ ചെയര്മാന് ബാലന്‍മാസ്റ്റര്‍, സാലിജോളി, സജിമോന്ടൈറ്റസ്, ഷീബസത്യ.നാഥ്,അനില്‍സേവ്യര്‍,യു വി ജോസഫ്,ജോര്‍ജ്കുട്ടി ജോസഫ്, ഡോ എന്‍ എന്‍ ശശി, ആശ നിര്‍മ്മല്‍,കെ കെ ബാലകൃഷ്ണന്, പി.എസ് സെബാസ്റ്റ്യന്‍, ടി പി മര്‍ക്കോസ്, രാമന് രാജമന്നാന്, ജോണ്‍തെരുവത്ത്, രാജുകുന്നുംപുറം, കെ ആര് സുകുമാരന്‍ നായര്‍, ബി സുശീല്‍ ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."