കന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കും: മന്ത്രി കെ. രാജു
പീരുമേട്: ക്ഷീര കര്‍ഷകരുടെ കന്നുകാലികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. വാഗമണ്ണില്‍ നിര്‍മ്മിച്ച മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 50 ശതമാനവും, 25 ശതമാനം ഗ്രാമപഞ്ചായത്തും, 25 ശതമാനം കര്‍ഷകരും വിഹിതം വഹിക്കും. സംസ്ഥാനത്തെ ബ്ലോക്കുകളില്‍ രാത്രി കാലങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വാഗമണ്ണിലെ പരിശീലന കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപ ചിലവഴിച്ച് ഹോസ്റ്റല്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇ.എസ് ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷയായി. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ് എന്‍.സുധാകരന്, ഡോ. ജോസ് ജയിംസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."