HOME
DETAILS
MAL
കുറിഞ്ഞി കോട്ടമല വിഷയം പരിസ്ഥിതി കമ്മിറ്റിയ്ക്ക് പരാതി നല്കി
backup
November 15 2016 | 09:11 AM
പാലാ: രാമപുരം കോട്ടമലയില്‍ പാറമട ലോബിയ്ക്ക് ഖനനം നടത്തുവാന്‍ പാരിസ്ഥിതിക അനുമതി നല്കിയ അതോറിറ്റിയെ തന്നെ അത് പുന: പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ തീരുമാനത്തിനെതിരെ സമരസമിതി പരാതി നല്കി.
പാറമടക്കാര്‍ക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആദ്യം തന്നെ പാരിസ്ഥിതിക അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ സമരസമിതി പരാതി നല്കിയപ്പോള് ഇവര്‍ ചുവട് ഒന്ന് മാറ്റി 45 ഡിഗ്രി ചെരിവ് ഉള്ള ഭാഗത്ത് ഖനനം നടത്തരുതെന്നും ബാക്കി ഭാഗത്ത് നടത്താമെന്നുമുള്ള വിചിത്രമായ അനുമതിയാണ് നല്‍കിയത്.
അനുമതി നല്കിയ ഏഴംഗ സമിതിയില്‍ വിശ്വാസം രേഖപ്പെടുത്തിയ നാട്ടുകാര്‍ മറ്റൊരു ഉന്നത സമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."