കുറിഞ്ഞി കോട്ടമല ഉഴവൂര്‍ വിജയന്‍ സന്ദര്‍ശിച്ചു
പാലാ: വിവാദമായ കുറിഞ്ഞി കോട്ടമലയിലും, കുറിഞ്ഞി കുമ്പനിലും സ്ഥലം എം.എല്‍.എയും, എം.പിയും സന്ദര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. വിവാദമായ കുറിഞ്ഞി കോട്ടമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
65 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള കോട്ടമല മലനിരകള്‍ പൊട്ടിച്ച് നീക്കുവാനുള്ള പാറമട ലോബിയുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂര്‍, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സാംജി പഴേപറമ്പില്‍, എന്‍.സി.പി. രാമപുരം മണ്ഡലം പ്രസിഡന്റ് എം.ആര്‍. രാജു, കുറിഞ്ഞി വാര്‍ഡ് മെമ്പര്‍ ജീനസ് നാഥ്, , ജയ്‌സണ്‍ കൊല്ലപ്പിള്ളി, ജോഷി ഏറത്ത്, പി.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടമല സമരസ്ഥലത്ത് എത്തിയ നേതാക്കളെ കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍, ഷാജി പൊരുന്നിയ്ക്കല്‍, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, വില്‍സണ്‍ പുതിയകുന്നേല്‍, സോണി കമ്പകത്തുങ്കല്‍, പ്രമോദ് കൈപ്പിരിയ്ക്കല്‍, തോമസ് ഉപ്പുമാക്കല്‍, കെ.കെ. ബാബു തുടങ്ങിയ സമസമിതി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."