സ്വദേശി പൗരന്റെ വീട്ടില്‍ നിന്നും മോഷണം നടത്തി രക്ഷപ്പെട്ട യുവതി എയര്‍പോര്‍ട്ടില്‍ പിടിയില്‍
ജിദ്ദ: ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് രണ്ടു ലക്ഷം റിയാലും ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന രക്ഷപ്പെട്ട ആഫ്രിക്കക്കാരിയായ വേലക്കാരിയെ എയര്‍പോര്‍ട്ടില്‍ വച്ച് പൊലിസ് പിടികൂടി. റിയാദിലെ സ്വദേശി പൗരന് ബന്ദന് ബിന്‍ റശീദാന് അല്‍മുതൈരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തി ഒന്നര മാസം മുമ്പാണ് വേലക്കാരി രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ പലസ്ഥലങ്ങളിലും മുങ്ങി നടന്ന വേലക്കാരി കഴിഞ്ഞ ദിവസം ജിദ്ദ എയര്‍പോര്‍ട്ട് വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജവാസാത്തിന്റെ പിടിയിലായത്. എന്നാല്‍ വേലക്കാരി അറസ്റ്റ് ചെയ്ത വിവരം പൊലിസ് സ്വദേശി പൗരനെ അറിയിച്ചിരുന്നില്ല. പിന്നീട് സ്പോണ്‍സറെ വേലക്കാരി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് പിടിയിലായ വിവരം അറിയിക്കുകയായിരുന്നുവെന്ന് ബന്ദന് ബിന്‍ റശീദാന് പറഞ്ഞു.
പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന് വേലക്കാരി രക്ഷപ്പെട്ടതായി അല്‍റൗദ പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും വേലക്കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ പണവും ആഭരണങ്ങളും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായി. ഇതിനിടെയാണ് മക്ക പ്രവിശ്യയില്‍ ജയിലിലാണെന്ന് അറിയിച്ച് വേലക്കാരി സ്വദേശി പൗരനെ ഫോണ്‍ വഴി ബന്ധപ്പെട്ടത്.
എന്നാല്‍ വീട്ടില്‍ നിന്ന് കവര്‍ന്ന പണവും ആഭരണങ്ങളും എവിടെയാണെന്നതിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി യുവതിയ ശുമൈസി അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."