HOME
DETAILS
MAL
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്
backup
November 15 2016 | 19:11 PM
തേഞ്ഞിപ്പലം: രണ്ട് വര്‍ഷത്തിന് ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് വീണ്ടും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കും. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശം നല്‍കാത്തതിലുള്ള കെ.എസ്.യു - എം.എസ്.എഫ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
ആകെയുള്ള 34 ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ആയിരത്തി അറനൂറിലധികം വിദ്യാര്‍ഥികളാണ് വോട്ടര്‍മാരായുള്ളത്. കെ.എസ്.യു - എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ് എട്ട് സീറ്റുകളിലേക്ക് മത്സരിക്കുന്നുണ്ട്. എസ്.എഫ്. ഐ ഒന്‍പത് സീറ്റുകളിലേക്കും മത്സരിക്കും. കാംപസ് ഫ്രണ്ട്,എ.ബി.വി.പി തുടങ്ങിയവരും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."